728-pixel-x-90-2-learn
728-pixel-x-90
<< >>

ചട്ടവിരുദ്ധമായി ഉപയോഗിച്ച സ്ഥലം തിരിച്ചെടുക്കും

തിരുവനന്തപുരം:ചട്ടവരുദ്ധമായി ഉപയോഗിച്ചതായി കണ്ടെത്തിയ ലോ അക്കാദമി ലോ കോളേജ് വക ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം.വാണിജ്യ ആവശ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റും സഹകരണബാങ്കും ഒഴിപ്പിച്ച് ഈ സ്ഥലം തിരിച്ചെടുക്കാന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി.കോളജിന്റെ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ലോക്കോളേജുമായി ബന്ധമില്ലാത്ത സ്ഥാപനങ്ങള്‍ പേരൂര്‍ക്കടയിലെ ലോ അക്കാദമി വക ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.അക്കാദമി രൂപീകരണ സമയത്തു ലക്ഷ്യമിട്ടിരുന്ന നിയമ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി പതിച്ചുനല്‍കിയ സര്‍ക്കാര്‍ ഭൂമി ആ ആവശ്യങ്ങള്‍ക്കായി പൂര്‍ണമായി ഉപയോഗിച്ചിട്ടില്ലെന്ന് റെവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.കൂടാതെ ലോ അക്കാദമിയുടെ കവാടവും മതിലും നിര്‍മ്മിച്ചിരിക്കുന്ന 28 സെന്റ് സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്നും പി എച്ച് കുര്യന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഇക്കാര്യത്തില്‍ നിയമവകുപ്പിന്റെ ഉപദേശം തേടി ഭൂമി തിരിച്ചെടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

1984ലാണ് ലോ അക്കാദമിക്ക് സര്‍ക്കാര്‍ പത്തേക്കര്‍ ഭൂമി പതിച്ചു നല്‍കിയത്.ഇതിന് ശേഷം ലോ അക്കാദമിയുടെ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് ചട്ടപ്രകാരമാണോയെന്ന് ജില്ലാ രജിസ്ട്രാര്‍ പരിശോധിക്കണമെന്ന നിര്‍ദേശത്തോടെ ഫയല്‍ മന്ത്രി ജി സുധാകരന് കൈമാറുകയും ചെയ്തു.

INDIANEWS24.COM T V P M

Leave a Reply