728-pixel-x-90-2-learn
728-pixel-x-90
<< >>

ലോഹത്തില്‍ മോഹന്‍ലാലെത്തുന്നത് മീശ പിരിച്ച്

സ്പിരിറ്റിന് ശേഷം രഞ്ജിത്ത് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ സൂപ്പര്‍താരം മീശപിരിക്കുന്ന കഥാപാത്രമായെത്തും.നടന്‍ അശ്വിന്‍ മാത്യുവിനൊപ്പം മോഹന്‍ലാല്‍ മീശ പിരിച്ചു നില്‍ക്കുന്ന ചിത്രം പുറത്തായതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തതയായത്.

ഒരു ആക്ഷന്‍ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ലോഹം. കേരളത്തിലേക്കുള്ള സ്വര്‍ണക്കള്ളക്കടത്താണ് സിനിമ കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു ടാക്‌സി ഡ്രൈവര്‍ ആയാണ് മോഹന്‍ലാല്‍ എത്തുന്നത്.

തെന്നിന്ത്യന്‍ സുന്ദരി ആന്‍ഡ്രിയ ജെറമിയ ആണ് ചിത്രത്തില്‍ മോഹന്‍ലാലിന് നായിക. ഒരിടവേളയ്ക്ക് ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ലോഹം ആക്ഷന്‍ ത്രില്ലറാണ്. കോഴിക്കോടും പരിസരപ്രദേശങ്ങളിലും കൊച്ചിയിലുമായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് രണ്ട് ദിവസത്തെ ദുബായ് ഷെഡ്യൂളുമുണ്ട്.

നേരത്തെ രഞ്ജിത്തിന്റെ രചനയില്‍ ഒരുങ്ങിയ നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ മീശപിരിക്കുന്ന കഥാപാത്രമായി എത്തിയിട്ടുണ്ട്. ദേവാസുരം, ആറാംതമ്പുരാന്‍,നരസിംഗം തുടങ്ങിയ ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നു.രഞ്ജിത്തിന്റെ തന്നെ സംവിധാനത്തിലൊരുങ്ങിയ ആദ്യ ചിത്രം രാവണപ്രഭുവിലും മോഹന്‍ലാല്‍ മീശപിരിക്കുന്ന നായകനായിരുന്നു.

INDIANEWS24.COM MOVIES

Leave a Reply