728-pixel-x-90-2-learn
728-pixel-x-90
<< >>

ലോഹത്തില്‍ കാക്കിയണിഞ്ഞ് പൃഥ്വിരാജും

സ്പിരിറ്റിന് ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒരുമിക്കുന്ന ലോഹത്തില്‍ പൃഥ്വിരാജും.ഇതോടെ സൂപ്പര്‍ താരം മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ് ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ലോഹത്തിനുണ്ട്.

കരിയറില്‍ നരവധി പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുള്ള പൃഥ്വി ഈ ചിത്രത്തിലും കാക്കിയണിഞ്ഞാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.സ്വര്‍ണ്ണകടത്ത് പ്രമേയമാകുന്ന ചിത്രത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി എത്തുന്ന കാമിയോ റോളാണ് പൃഥ്വിരാജ് ചെയ്യുക.

മൂന്നു ദിവസത്തെ ഷൂട്ടിംഗാണ് പൃഥ്വിയുടെ കഥാപാത്രത്തിനുള്ളത്.മമ്മൂട്ടിയെ നായകനാക്കി വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന സിനിമയിലും പൃഥ്വി അതിഥിതാരമായി എത്തിയിരുന്നു.അജു വര്‍ഗീസ്, പേളി മാനി, ശ്രിന്ദ അഷാബ്, മണിക്കുട്ടന്‍, പാര്‍വതി മേനോന്‍ എന്നിവരും ലോഹം സിനിമയിലെ അതിഥി താരങ്ങളാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ കോഴിക്കാടാണ്.കൊച്ചിയിലും ദുബായിലും ഏതാനും ദിവസം ഷൂട്ടിംഗുണ്ടാവും.

INDIANEWS24.COM MOVIES

Leave a Reply