728-pixel-x-90-2-learn
728-pixel-x-90
<< >>

ലോഹത്തിന്റെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും മൈഥിലി; വൈകാതെ സംവിധാനത്തിലേക്ക്‌

അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രം ലോഹത്തില്‍ മൈഥിലി ക്യാമറയ്ക്കു മുന്നിലും പിന്നിലും ഉണ്ട്.ഭാവിയില്‍ മലയാളത്തില്‍ നിന്നും ഒരു വനിതാ സംവിധായിക കൂടി പിറക്കുന്നതിലേക്കാണ് ഈ ഉദ്യമത്തിന് തുടക്കമിട്ടത്.

രഞ്ജിത്തിന്റെ തന്നെ ‘പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്കു വന്ന മൈഥിലി സംവിധായികയാകാന്‍ തീരുമാനിച്ചപ്പോള്‍ രഞ്ജിത്തിന് കീഴില്‍ തന്നെ ശിഷ്യപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു.അങ്ങനെ മൈഥിലി ലോഹത്തിന്റെ സഹസംവിധായികയായി.ഇതുകൂടാതെ ഒരു റോളില്‍ അഭിനയിക്കുന്നുമുണ്ട്.

എറണാകുളത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമയില്‍ മൈഥിലി അടുത്ത ആഴ്ച കാമറയ്ക്ക് മുന്നിലേക്ക് വരും.ബ്രൈറ്റി ബാലചന്ദ്രന് മൈഥിലി എന്നു പേരിട്ടത് രഞ്ജിത്താണ്.പാലേരി മാണിക്യം മൈഥിലിയുടെ സിനമാജീവിതത്തിലെ ശക്തമായ കഥാപാത്രമായിരുന്നു.അതിന് ശേഷം മൈഥിലി ഇപ്പോഴാണ് ഒരു രഞ്ജിത് സിനിമയുടെ ഭാഗമാവുന്നത്.അതും ഒരേസമയം കാമറയ്ക്ക് മുന്നിലും പിന്നിലും.ശിക്കാര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായിരുന്നു മൈഥിലി.ലോഹത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയാണ് മോഹന്‍ലാലിന്റെ നായിക.

INDIANEWS24.COM MOVIES

Leave a Reply