jio 800x100
jio 800x100
728-pixel-x-90
<< >>

ലോഹം പൊന്നു തന്നെ, തിളക്കമില്ലെന്ന വിലയിരുത്തലുകള്‍ക്കും കാരണമുണ്ട്‌

ചലച്ചിത്ര ലോകത്ത് രഞ്ജിത്ത്-മോഹന്‍ലാല്‍ ലിങ്കിന് 27 വര്‍ഷത്തെ പഴക്കമെത്തിയിരിക്കുന്നു.ഈ ബാന്ധവം തുടങ്ങുന്നത് കമല്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ഇഫക്ട് ഓര്‍ക്കാപ്പുറത്ത് എന്ന സിനിമയിലൂടെയാണ്. ഈ സിനിമയ്ക്കു വേണ്ടി രഞ്ജിത്ത് എഴുതിയത് ഒരു കഥയായിരുന്നില്ല, ചലച്ചിത്ര ലോകത്തേക്കുള്ള എന്‍ട്രന്‍സ് ആയിരുന്നു.അന്ന് മോഹന്‍ലാല്‍ കേരളക്കരയ്ക്ക് മീതേ ഉദിച്ചുയര്‍ന്നു കഴിഞ്ഞ സൂപ്പര്‍താരമായിരുന്നു.ഈ വര്‍ഷം ലോഹത്തിലൂടെ ഇരുവരും ഒരുമിക്കുമ്പോള്‍ അന്നത്തെ കഥാകൃത്ത് പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളത്തിലെ എണ്ണംപറഞ്ഞ ഫിലിംമേക്കേഴ്‌സില്‍ ഒരാള്‍.മറ്റയാള്‍ ഇന്നും എതിരില്ലാത്ത താരരാജാവായി വിരാജിച്ചുകൊണ്ടേയിരിക്കുന്നു. വീണ്ടും ഒരു കൊമേഴ്‌സ്യല്‍ ഫിലിമിന്റെ കെട്ടുംമട്ടുമായി രഞ്ജിത്ത് ഇറങ്ങുമ്പോള്‍ മികച്ചതെങ്കിലും പ്രേക്ഷകരുടെ ആസ്വാദനത്തിന്റെ പാകം അറിയാന്‍ കഴിഞ്ഞില്ലെന്നാണ് ലോഹം കാട്ടിത്തരുന്നത്.മൂല്യമുള്ള ചിത്രങ്ങളിലേക്കുള്ള ചവിട്ടുപടിയായി രഞ്ജിത്ത് പയറ്റിയ പണംവാരി പടങ്ങളുടെ തിയറി തുടങ്ങുന്നത് ദേവാസുരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ്.അന്നുവരെ ഉള്ളതില്‍ വച്ച് വെള്ളിത്തിരയില്‍ ലാലിന്റെ ഉജ്ജ്വലമായ മാസ്സ് അപ്പിയറന്‍സ് സമ്മാനിച്ചത് രഞ്ജിത്ത് സൃഷ്ടിച്ച മംഗലശ്ശേരി നീലകണ്ഠനായിരുന്നു.മോഹന്‍ലാലിന്റെ മീശപിരിയന്‍ കഥാപാത്രങ്ങള്‍ ബോക്‌സ് ഓഫീസ് അടക്കിവാഴാന്‍ തുടങ്ങുന്നതും അന്ന് മുതലാണ്. പണക്കൊഴുപ്പിനും കുടുംബമഹിമയ്ക്കുമൊപ്പം ചട്ടമ്പിത്തരവും ദാര്‍ഷ്ട്യവും നാടുവാഴിത്തരവും തുടങ്ങി എല്ലാം തികഞ്ഞ അസുരരാജാവായി കൊടികുത്തിവാഴുന്ന മംഗലശ്ശേരി നീലകണ്ഠന് മുന്നിലേക്ക് വെല്ലുവിളികള്‍ ഒന്നൊന്നായി നിരന്നുവരികയാണ്.സ്വന്തം ജന്മവും ജീവിതവും25-devasuram അര്‍ഹിക്കാതെ സൗജന്യമായി കിട്ടിയതാണെന്നറിയുന്ന അയാളെ പാതി തളര്‍ത്തുന്നു.വെറും നിസ്സാരയാക്കി കണ്‍മുന്നില്‍ അടിയറ പറയിച്ച് നാണംകെടുത്തി നൃത്തം ചെയ്യിച്ച പണ്ണിന്റെ ശക്തമായ നിലപാട് നീലകണ്ഠന്റെ മനസ്സിനെ മൃതാവസ്ഥയിലാക്കുന്നു.എല്ലാത്തിനും മീതെ ജന്മശത്രുവായ മുണ്ടയ്ക്കല്‍ ശേഖരന്‍ തല്ലിതകര്‍ത്ത ജീവച്ഛവമായ അവസ്ഥ ഈ നായകന് മുന്നില്‍ സമ്പൂര്‍ണമായും വെല്ലുവിളിയാകുന്നു.ഈ അവസ്ഥയില്‍ നിന്നും നഷ്ടപ്പെട്ടെന്നു കരുതിയതെല്ലാം അയാള്‍ മനസ്സിന്റെ പൂര്‍ണ്ണതകൊണ്ട് തിരിച്ചുപിടിക്കുന്നു.ആളെ തല്ലിതകര്‍ക്കാനും കൊല്ലാനും മടിയില്ലാതിരുന്ന ആ മനുഷ്യന്‍ ഒടുവില്‍ ശത്രുവിനോട് ദയവുകാട്ടി ശരീരത്തെയും മനസ്സിനെയും ജയിച്ച് നില്‍ക്കുന്ന ക്ലൈമാക്‌സില്‍ ഒരു ദേവന്റെ കിരീടം ചാര്‍ത്തി വിജയിപ്പിച്ച സൂപ്പര്‍ഹിറ്റായി ഇന്നും ദേവാസുരം മിനിസ്‌ക്രീനുകളില്‍ ചാനല്‍ മാറ്റാന്‍ തോന്നാതെ പ്രേക്ഷകര്‍ കണ്ടിരിക്കുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ രഞ്ജിത്ത് ലാലിന്റെ മീശപിരിച്ചെത്തുന്ന മാസ്സ് അപ്പിയറന്‍സിനായി അവസരമൊരുക്കിയെങ്കിലും അവയെല്ലാം ഏത് വെല്ലുവിളിയും നിസ്സാരമായി മറികടക്കുന്ന വണ്‍മാന്‍ഷോകളായിരുന്നു.കാലിക പ്രസക്തിയും സാമൂഹികമായി ചര്‍ച്ച ചെയ്യപ്പെടേണ്ട നിരവധി മുഹൂര്‍ത്തങ്ങള്‍ കൊണ്ടും ലോഹം എന്ന തനിപൊന്നായ സിനിമയ്ക്ക് അല്‍പ്പം തിരിച്ചടിയാകുന്നത് ഈ വണ്‍മാന്‍ഷോ ആണ്.

മലയാളി അറിയാതെ പോകുന്ന സ്വര്‍ണ്ണകള്ളക്കടത്തിന്‍റെ പിന്നാമ്പുറങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഇതൊരു സാമൂഹ്യ വിപത്ത് തന്നെയാണ്.അത് തുറന്നു കാട്ടുന്ന രഞ്ജിത്തിന്റെ ആര്‍ജ്ജവത്തെ അഭിനന്ദിക്കാതെ വയ്യ. ജയന്തിയായി തന്റെ ഭര്‍ത്താവിനെ തേടിയെത്തുന്ന ആന്‍ഡ്രിയ ജെര്‍മ്മിക്ക് ഒരു പകല്‍ മുഴുവന്‍ സവാരി പോകുന്ന ടാക്‌സി ഡ്രൈവറായാണ് ലാല്‍ പ്രത്യക്ഷപ്പെടുന്നത്.ലോഹത്തിന്റെ പകുതി ഭാഗം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന ഈ രംഗങ്ങളില്‍ രാജുവിന്റെ നിഷ്‌കളങ്കമായ പെരുമാറ്റവും ശുദ്ധമായ നര്‍മ്മ രംഗങ്ങളും ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഫീല്‍ തരുന്നു.ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് രാജുവിന്റെ പിസ്റ്റളില്‍ നിന്നുയരുന്ന ബുള്ളറ്റുകള്‍ അതുവരെയുള്ള ചിത്രത്തിന്റെ സമാധാനാന്തരീക്ഷം ബ്രേക്ക് ചെയ്യുന്നു.പക്ഷെ ഇന്റര്‍വല്‍ പഞ്ചും പകര്‍ന്നാട്ടവും മോഹന്‍ലാല്‍ ഗംഭീരമാക്കി എന്ന് പറയാതെ വയ്യ.പക്ഷെ തുടര്‍ന്നങ്ങോട്ട്  ഒടുക്കം വരെ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയ സസ്‌പെന്‍സ് ത്രില്ലര്‍.അതിഭാവുകത്വം ഇല്ലാതെ റിയലിസ്റ്റിക്കായി അധോലോക കഥ പറഞ്ഞ ധനം എന്ന ചിത്രത്തിന്റെ ട്രീറ്റ്മെന്റ് രഞ്ജിത്തും തുടരുന്നുണ്ട്.പാമ്പും  നരിയും പുലിയും വാഴുന്ന കാട്ടില്‍ എല്ലാത്തിനെയും ഒറ്റയടിക്കു വിഴുങ്ങുന്ന നായകനും സംഘവും ചിത്രത്തിന്റെ രസം ചില സമയത്തെങ്കിലും വല്ലാതെ കെടുത്തി കളഞ്ഞു.സമ്പത് രംഗത്തെ തകിടം മറിക്കുന്ന സ്വര്‍ണ്ണക്കടത്തും ലാഭത്തിന് മാത്രം കൊതിക്കുന്ന കഴുകന്‍മാരുടെ ചതികളെയുമെല്ലാം വളരെ ഈസിയെന്നോണം മറികടന്ന് നായകനും സംഘവും പറപറക്കുന്നു.ആയാസ രഹിതമായ ഈ സംഘത്തിന്റെ പ്രയാണം ചിത്രത്തിന്റെ പഞ്ച് വല്ലാതെ മുക്കികളഞ്ഞു.ഇതാണ് ലോഹം റിലീസ് ചെയ്ത നാള്‍ മുതല്‍ വലിയ പ്രതീക്ഷയുമായി കാണാനെത്തരുതെന്ന് റിവ്യു എഴുതിക്കൊണ്ട് മാധ്യമങ്ങള്‍ മത്സരിക്കുന്നത്.

maxresdefaultരഞ്ജിത്തിന്റെ സിനിമയിലേക്കുള്ള എന്‍ട്രന്‍സായ ഓര്‍ക്കാപ്പുറത്ത് എന്ന സിനിമയില്‍ അണ്ടര്‍വേള്‍ഡിലെ കൊടുംകടുവകള്‍ക്ക് മുന്നില്‍ പതറിപ്പോകുന്നിടത്തു നിന്നാണ് ഫ്രെഡി നിക്കോളാസും പപ്പയും തിരിച്ചുവരുന്നത്.അതാണ് ആ ചിത്രത്തിന്റെ പഞ്ച്.കുറച്ചുവര്‍ഷങ്ങള്‍ക്കിടെ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും തലയെടുപ്പുള്ളതാക്കി ദൃശ്യത്തെ മാറ്റിയതും ജോര്‍ജ്ജ്കുട്ടിയും കുടുംബവും ഓരോ സീനിലും അവസാന ശ്വാസം പോലെ അഭിമുഖീകരിക്കുന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളാണ്. INDIANEWS24.COM Movies

Leave a Reply