728-pixel-x-90-2-learn
728-pixel-x-90
<< >>

ലോഹം തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുടേത് കൂടിയാകും:അബു സലിം

നിരൂപകപ്രശംസയും പ്രേക്ഷക ശ്രദ്ധയും ഒരുപോലെ പിടിച്ചുപറ്റിയ സ്പിരിറ്റിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒരുമിക്കുന്ന ലോഹം പൂര്‍ത്തിയായി കഴിഞ്ഞു.ഓണക്കാല ചിത്രമായി ഇതിനെ പ്രതീക്ഷിക്കാം.ചിത്രത്തില്‍ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുമെന്ന് ചിത്രത്തില്‍ വേഷമിടുന്ന അബു സലിം.

മോഹന്‍ലാല്‍ ചെയ്ത ആക്ഷന്‍ രംഗങ്ങളില്‍ ഏറ്റവും മികച്ചതായിരിക്കും ലോഹത്തിലേതെന്ന് അബു സലിം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ചിത്രത്തില്‍ പൂര്‍ണ്ണമായും പോസിറ്റീവ് റോള്‍ ചെയ്യുന്ന താന്‍ ലാലേട്ടന്റെ വലംകൈയായാണ് വേഷമിടുന്നത്.സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ ശരീരം ഒരുപാട് മാറ്റിമറിച്ചെന്നും.ഷൂട്ടിങ് സമയങ്ങളില്‍ താനും ലാലേട്ടനും ഒരുമിച്ചാണ് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തുകൊണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോഹത്തിന് വേണ്ടി അദ്ദേഹം നടത്തിയ ഡെഡിക്കേഷന്‍ മറ്റൊരു നടനും സാധിക്കുകയില്ല.തമിഴിലെ പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫറായ സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്.മോഹന്‍ലാല്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷന്‍രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നും അബു സലീം പറഞ്ഞു.

INDIANEWS24.COM Movies

Leave a Reply