728-pixel-x-90-2-learn
728-pixel-x-90
<< >>

ലോഹം കഴിഞ്ഞാല്‍ മോഹന്‍ലാല്‍ ഭാരതരത്‌നയില്‍

സൂപ്പര്‍താരം മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രം ലോഹം പൂര്‍ത്തിയായാല്‍ ഭാരതരത്‌നയ്ക്കു വേണ്ടി വേഷമിടും.ലോഹത്തിന് ശേഷം ‘പുലിമുരുകന്‍’ ആണ് നേരത്തെ ഷെഡ്യൂള്‍ ചെയ്തതെങ്കിലും ഇതിന്റെ ഷൂട്ടിങ്ങ് രണ്ട് മാസത്തേക്ക് നീട്ടിവച്ചതാണ് പുതിയ ചിത്രത്തിനു വേണ്ടി ഡെറ്റ് നല്‍കിയത്.

അനില്‍ സംവിധാനം ചെയ്യുന്ന ഭാരതരത്‌ന അടുത്ത മാസം 15 മുതല്‍ ഹൈദരാബാദിലാണ് തുടങ്ങുക.ത്രില്ലടിപ്പിക്കുന്ന പട്ടാളകഥ പറയുന്ന ദൗത്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ച അനില്‍ അടിവേരുകള്‍, സൂര്യഗായത്രി എന്നീ ചിത്രങ്ങളും മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയിട്ടുണ്ട്.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന പുലിമുരുകന്റെ ചിത്രീകരണം മേയില്‍ കോതമംഗലത്ത് തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാകാത്തതാണ് ഷൂട്ടിങ്ങ് നീട്ടിവെക്കാന്‍ കാരണം.

Leave a Reply