728-pixel-x-90-2-learn
728-pixel-x-90
<< >>

ലോഹം ഓണത്തിന് കാനഡയില്‍

ടൊറന്റോ: സൂപ്പര്‍താരം മോഹന്‍ലാലിന്‍റെ പുതിയ ചിത്രം ലോഹം ഓണത്തിന് കാനഡയില്‍. മിസിസാഗയിലും സ്കാര്‍ബറോയിലുമാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ദൃശ്യത്തിനു ശേഷം വിജയചിത്രങ്ങള്‍ ഇല്ലാതെപോയ മോഹന്‍ലാലിന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കേരളത്തില്‍ നിറഞ്ഞ സദസ്സുകളിലാണ്‌ ഓടിക്കൊണ്ടിരിക്കുന്നത്.

സ്കാര്‍ബറോയില്‍  മക്കാവന്‍- ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍ അഗസ്റ്റ് 30 [ഞായറാഴ്ച]  ഉച്ചയ്ക്ക് ഒരു മണിക്ക് ചിത്രം പ്രദര്‍ശിപ്പിക്കും [WOODSIDE CINEMAS 1571 SANDHURST CIRCLE (McCowan& finch) . മിസിസാഗയിലെ സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Rd East, Mississauga ON L4Z 1C7]ആഗസ്റ്റ് 29, 30 [ശനി, ഞായര്‍] രണ്ട് പ്രദര്‍ശനങ്ങള്‍ ഉണ്ട്. എല്ലാ പ്രദര്‍ശനങ്ങളും വൈകിട്ട് 3.30ന് തുടങ്ങും. ടിക്കറ്റ് സംബന്ധമായ വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക. ഫോണ്‍: 6478927650

കള്ളക്കടത്തിന്‍റെ കഥയല്ല, കള്ളം നടത്തുന്ന കഥയാണ് ലോഹം എന്ന് ചിത്രത്തിന്‍റെ സംവിധായകനായ രഞ്ജിത്ത് പറയുന്നു. സ്പിരിറ്റിന് ശേഷം മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആദ്യചിത്രമാണിത്. തമിഴ്നടി ആന്‍ഡ്രിയയാണ് നായിക. നരസിംഹം, ആറാംതമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ‘വീണ്ടും മീശ പിരിക്കുന്ന’ ചിത്രമെന്ന സവിശേഷതയും ലോഹത്തിനുണ്ട്.

സിദ്ദിഖ്, വിജയരാഘവന്‍, രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, ഹരീഷ് പേരാടി, അബു സലിം, അജ്മല്‍ അമീര്‍, മുത്തുമണി, അജു വര്‍ഗീസ്, മണിക്കുട്ടന്‍ എന്നിവരാണ് മറ്റു പ്രധാന നടന്‍മാര്‍.

Leave a Reply