രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രം ലോഹം ആഗസ്റ്റ് 20ന് റിലീസ് ചെയ്യും.സ്പിരിറ്റിന് ശേഷം മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്.
രാജു എന്ന ടാക്സി ഡ്രൈവറായി മോഹന്‍ലാല്‍ എത്തുന്നത് മീശ പിരിച്ചുകൊണ്ടാണ്.ലാലിന്റെ മീശ പിരിയന്‍ കഥാപാത്രങ്ങള്‍ നിരവധി തവണ ബോക്സോഫീസുകളില്‍ ഹിറ്റുകളായിട്ടുണ്ട്.തെന്നിന്ത്യന്‍ നടി ആന്‍ഡ്രിയ ജയന്തിയായി എത്തുന്നു.
രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, ഹരീഷ് പേരാടി, അബു സലിം, സിദ്ദിഖ്, അജ്മല്‍ അമീര്‍, വിജയരാഘവന്, മുത്തുമണി, അജു വര്‍ഗീസ്, മണിക്കുട്ടന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
INDIANEWS24.COM Movies