728-pixel-x-90-2-learn
728-pixel-x-90
<< >>

ലോറികളുടെ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: ചരക്ക് സേവന നികുതി(ജി എസ് ടി) പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കില്‍ സംസ്ഥാനത്തെ ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ പങ്കുചേരും. ബസ് ഓട്ടോ ടാക്‌സി കള്‍ പണിമുടക്കില്‍ നിന്നും പിന്മാറി.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മുന്‍ നിശ്ചയപ്രകാരമാണ് വാഹനങ്ങള്‍ തുടര്‍ച്ചയായ പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്നത്. കേരളത്തിലെ ചരക്കുലോറികളും പണിമുടക്കിന്റെ ഭാഗമായി.

INDIANEWS24.COM T V P M

Leave a Reply