ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ പി എല്‍)ക്രിക്കറ്റ് കോഴയുമായി ബന്ധപ്പെട്ട് ജസ്റ്റീസ് ലോധ കമ്മിഷന് പുറപ്പെടുവിച്ച വിധിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയില്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും.ബി സി സി ഐ നിയോഗിച്ചിരിക്കുന്ന സമിതിയില്‍ നാല് പേരാണ് ഉള്ളത്.ഐ പി എല്‍ ചെയര്മാന് രാജീവ് ശുക്ല അധ്യക്ഷനായുള്ള സമിതിയില്‍ ഗാംഗുലിയെ കൂടാതെ ബി സി സി ഐ സെക്രട്ടറി അനുരാഗ് ഠാക്കുര്‍, ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവരാണ് മറ്റ് അംഗങ്ങള്‍.ബി സി സി ഐ നിയമോപദേഷ്ടാവ് യു എന്‍ ബാനര്‍ജി സമിതിക്ക് ആവശ്യമായ പിന്തുണ നല്‍കും.
കോഴ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ പി എല്‍ മുന്‍ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംങ്സ് ടീമുകളെ രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു ജസ്റ്റീസ് ലോധ കമ്മറ്റിയുടെ വിധി.ഈ വിധിയായിരിക്കും സൗരവ് ഗാംഗുലി ഉള്‍പ്പെട്ട പുതിയ സമിതി പഠിക്കുക.പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറാഴ്ച്ചത്തെ സമയമാണ് ഉള്ളത്.അടുത്ത ഐ പി എല്‍ സീസണ് ഏത് രീതിയില്‍ നടത്തും എന്ന കാര്യത്തിലും സിമിതി വ്യക്തമാക്കുമെന്ന് രാജീവ് ശുക്ല അറിയിച്ചു.
INDIANEWS24.COM NEWDELHI