728-pixel-x-90-2-learn
728-pixel-x-90
<< >>

ലോക സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ താജ്മഹല്‍ മൂന്നാമത്‌

ലോകത്ത് ഏറ്റവും അധികം സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഇന്ത്യയിലെ താജ്മഹല്‍ മൂന്നാമത്തേത്.അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ട്രാവലിങ് വെബ്‌സൈറ്റായ ട്രിപ്പ് അഡൈ്വസറാണ് ഇക്കാര്യം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

ട്രിപ്പ് അഡൈ്വസറിന്റെ ഇന്ത്യയിലെ മാനേജര്‍ നിഖില്‍ ഗഞ്ചു ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.ലോകത്ത് ഏറ്റവും അധികം സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നവയില്‍ ഇപ്പോള്‍ കൂടുതല്‍ റേറ്റിങ് നേടിയ പത്തെണ്ണത്തിലാണ് മൂന്നാമതായി താജ്മഹല്‍ സ്ഥാനം പിടിച്ചത്.ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത് ലോകത്തെ ഏറ്റവും വലിയ ക്ഷേത്രമായ അംഗോര്‍ വാട്ട് സ്ഥിതി ചെയ്യുന്ന കംബോഡിയയിലെ സീം റീപ്പ് പ്രവിശ്യയാണ്.രണ്ടാം സ്ഥാനത്ത് പെറുവിലെ മാച്ചുപിച്ചു.താജ്മഹലിന് തൊട്ടുപിന്നിലായി അബുദാബിയിലെ ഷേഖ് സെയീദ് ഗ്രാന്‍ഡ് മോസ്‌ക് ആണ് ഇടം പിടിച്ചിരിക്കുന്നത്.ബാഴ്‌സിലോണയിലെ സാഗ്രഡ ഫാമിലിയ ബസലിക്ക,വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്ക,മിലാനിലെ മിലാന്‍ കത്തീഡ്രല്‍,സാന്‍ഫ്രാന്‍സിസ്‌കോയിലെ അല്‍കാട്രാസ്,റിയോ ഡി ജെനീറോയിലെ കോര്‍കോവാഡോ,സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് എന്നിവയാണ് കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കാനിഷ്ടപ്പെടുന്ന മറ്റ് ഡെസ്റ്റിനേഷനുകള്‍.

INDIANEWS24.COM Travel Desk

Leave a Reply