728-pixel-x-90-2-learn
728-pixel-x-90
<< >>

ലോക ശ്രദ്ധ നേടിയ വ്യക്തികളില്‍ നരേന്ദ്ര മോദി വീണ്ടും ഒന്നാമത്

വാഷിങ്ടണ്‍:ടൈം മാസികയുടെ ലോകശ്രദ്ധനേടിയ 2014ലെ വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തി.ഫെര്‍ഗൂസണിലെ പ്രക്ഷോഭകാരികളെ പിന്തള്ളിയാണ് മോദി ഒന്നാം സ്ഥാനത്തേക്കെത്തിയിരിക്കുന്നത്.

കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടതിനെതിരെ ഫെര്‍ഗൂസണില്‍ പ്രക്ഷോഭം നടത്തുന്നത് ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.ടൈം മാഗസിനില്‍ സമരക്കാരെ രണ്ടാം സ്ഥാനത്താക്കിയാണ് മോദി ഒന്നാമതെത്തിയത്.എന്നാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ ഇനി നാല് ദിവസം കൂടി ബാക്കിയുണ്ട്.

പുതിയ റിപ്പോര്‍ട്ടില്‍ മോദിക്ക് 12.8 ശതമാനം വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ഇതുവരെ പട്ടികയില്‍ മുന്‍നിരയിലുണ്ടായിരുന്ന ഫെര്‍ഗൂസണ്‍ പ്രക്ഷോഭകാരികള്‍ക്ക് 10.1 ശതമാനം വോട്ടുകളാണ് ലഭിച്ചത്.7.5 ശതമാനം വോട്ടുകളുമായി ഹോങ്കോങ്ങിലെ ജനാധിപത്യസമരത്തിന്റെ അമരക്കാരനായ ജ്വോഷോ വോങ് മൂന്നാംസ്ഥാനത്തും പാകിസ്താനിലെ ബാലവകാശ പ്രവര്‍ത്തക മലാല യൂസഫ്‌സായി 5.2 ശതമാനം വോട്ടുകളുമായി നാലാംസ്ഥാനത്തുമാണ്.

INDIANEWS24 WASHINGTON

Leave a Reply