728-pixel-x-90-2-learn
728-pixel-x-90
<< >>

ലോക റെക്കോര്‍ഡുമായി മേരികോമിന് ആറാം സ്വര്‍ണ്ണം

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോം സ്വര്‍ണം നേടി.  ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന്‍റെ ആറാം സ്വര്‍ണമാണിത്.ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം നേടുന്ന രണ്ടാം താരവും ആദ്യ വനിതാ താരവുമാണ് മേരി. ഇതിഹാസ ക്യൂബന്‍ പുരുഷ താരം ഫെലിക്‌സ് സാവോന്‍ മാത്രമാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം മുന്‍പ് നേടിയിട്ടുള്ളത്. വനിതകളില്‍ അഞ്ച് സ്വര്‍ണം നേടിയിരുന്ന ഐര്‍ലന്‍ഡിന്‍റെ കാറ്റി ടെയ്‌ലറെയാണ് മേരി പിന്നിലാക്കിയത്. 2010 ലോക ചാമ്പ്യന്‍ഷിപ്പിലായിരുന്നു മേരിയുടെ പ്രഥമ സ്വര്‍ണ നേട്ടം.ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും  മേരി കോം സ്വന്തമാക്കിയിരുന്നു. 2010ലാണ് മേരികോം അവസാനമായി ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയത്. ലണ്ടന്‍ ഒളിമ്പിക്സില്‍ 51 കിലോയില്‍ മൂന്നാമതെത്തിയിരുന്നു.

ഫൈനലില്‍ ഉക്രൈന്‍ താരം ഹന്നാ ഒക്കോറ്റയെയാണ് മേരി കോം തോല്‍പിച്ചത്.48 കിലോ വിഭാഗം ക്വാര്‍ട്ടറില്‍ ചൈനയുടെ വു യുവിനെ തോല്‍പ്പിച്ച് സെമിയിലെത്തിയതോടെയാണ് മേരി കോം മെഡലുറപ്പിച്ചത്.ചൈനീസ് താരത്തെ 5–0നാണ് മേരി കോം ഇടിച്ചിട്ടത്. അഞ്ച് വിധികര്‍ത്താകളും മേരിക്ക് അനുകൂലമായി പോയിന്റ് വിധിക്കുകയായിരുന്നു. ഉത്തരകൊറിയയുടെ കിം ഹിയൂങ്മിയെയാണ് സെമിയില്‍ ഇന്ത്യന്‍ താരം നേരിട്ടത്.

INDIANEWS24 SPORTS DESK

Leave a Reply