ശിവഗിരി:ലോക മലയാളികള്‍ക്കായി തയ്യാറാക്കിയ നിയമ ബോധവല്‍ക്കരണ വെബ്സൈറ്റായ WWW.SNMISSIONLAW.ORG യുടെ ഉദ്ഘാടനം ശിവഗിരി ധര്‍മ്മസംഘം പ്രസിഡന്റ്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ നിര്‍വ്വഹിച്ചു.ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ,വർക്കല എം എൽ എ വി ജോയ്,അഡ്വ വി ജയപ്രദീപ്,സനു സത്യൻ എന്നിവർ ചടങ്ങിൽ പങ്കടുത്തു. സീനിയര്‍ ഹൈക്കോടതി അഭിഭാഷകനും ശിവഗിരിയുടെ ലീഗല്‍ കൺസൾട്ടൻറുമായ
അഡ്വ.വി.ജയപ്രദീപിന്റെ നേത്രുത്വത്തിലുള്ള അഭിഭാഷക രാണ് ഈ സംരംഭത്തിന് പിന്നിൽ. SN MISSION LAWW (Sree Narayana Mission Legal Aid World Wide)യുടെ ലോഗോ പ്രകാശനവും തദവസരത്തില്‍ നടന്നു.
ലോകത്തെവിടെയുമുള്ള മലയാളികൾക്ക് നിയമ സഹായത്തിന് എപ്പോൾ വേണമെങ്കിലും വെബ്സൈറ്റ് വഴി ബന്ധപ്പെടാമെന്ന് അഡ്വ.ജയപ്രദീപ് അറിയിച്ചു.
സനുസത്യൻ നേതൃത്വം നൽകുന്ന യൂണിലൂമിന കോണ്സെപ്റ്റ്സാണു വെബ്സൈറ്റ് രൂപകല്‍പ്പനയ്ക്ക് വേണ്ട സാങ്കേതിക സഹായം നല്‍കുന്നതും ലോഗോ രൂപകൽപ്പന ചെയ്തതും.
INDIANEWS24 sivagiri desk
SREEPRAKASH
January 13, 2020 at 10:56 AM
Hearty congratulations, dear sir