jio 800x100
jio 800x100
728-pixel-x-90
<< >>

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിന് കിരീടം

ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിന് കിരീടം.ഫൈനല്‍ മത്സരത്തില്‍ നൊസോമി ഒകുഹാരയോട് പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ് സിന്ധു കിരീടമണിഞ്ഞത്.
തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ലോക വേദിയില്‍ സിന്ധു ആദ്യ കിരീടം നേടിയത്. രണ്ട് വര്‍ഷം മുന്‍പ് മാരത്തോണ്‍ ഫൈനലില്‍ ഒകുഹാരയോട് തോല്‍വി സമ്മതിച്ചിരുന്നു.അതിന് മധുരപ്രതികാരം കൂടിയാണിത്.ആദ്യ രണ്ട് ഗെയിമുകളും നേടി ആധികാരിക ജയത്തോടെയാണ് സിന്ധു ബേസലില്‍ ഇന്ത്യയുടെ അഭിമാനത്തിന്റെ കൊടിപാറിച്ചത്.സ്‌കോര്‍: 21-7, 21-7.
SPORTSDESK indianews24.com

Leave a Reply