728-pixel-x-90-2-learn
728-pixel-x-90
<< >>

ലോക ബാഡ്മിന്റണില്‍ സൈനയ്ക്കു വെള്ളി

ജക്കാര്‍ത്ത:ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെള്ളി.ഫൈനലില്‍ സ്‌പെയിന്‍ താരം കരോലിന മാരിനയോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്വര്‍ണം നഷ്ടമായത്.നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈനയെ കീഴടക്കിയെങ്കിലും രണ്ടാമത്തെ സെറ്റില്‍ നിലവിലെ ചാമ്പ്യന്‍ കൂടിയായ കരോലിനയെ വിറപ്പിച്ചാണ് ഇന്ത്യന്‍ താരം അടിയറവ് പറഞ്ഞത്.സ്‌കോര്‍:21-16, 21-19.

സെമിയില്‍ ഇന്തൊനീഷ്യയുടെ ലിന്‍ഡാവെനി ഫനേട്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന ഫൈനലില്‍ പ്രവേശിച്ചത്. ഇരു സെറ്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ച സൈന എതിരാളിക്ക് ഒരു അവസരവും പോലും നല്‍കിയിരുന്നില്ല.ക്വാര്‍ട്ടറില്‍ ചൈനീസ് താരം വാങ് യിഹാനെ കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് സൈന സെമിയില്‍ എത്തിയത്.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത വെള്ളി നേടുന്നത്‌.പി വി സിന്ധു നേടിയ വെങ്കലമാണ് ലോക ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഇതുവരെയുള്ള ഉയര്‍ന്ന നേട്ടം.

INDIANEWS24.COM Sports Desk

Leave a Reply