728-pixel-x-90-2-learn
728-pixel-x-90
<< >>

ലോക ഫാ​ഷ​ൻ ഇതിഹാസം ” കേറ്റ് സ്പേ​ഡ് ” ജീ​വ​നൊ​ടു​ക്കി

ന്യു​യോ​ർ​ക്ക്: ലോക ഫാ​ഷ​ൻ രംഗത്തെ പ്ര​മു​ഖ​രി​ൽ ഒ​രാ​ളാ​യ ഡി​സൈ​ന​ർ കേ​റ്റ് വാലന്റൈന്‍ എന്ന കേറ്റ് സ്പേഡിനെ  ന്യു​യോ​ർ​ക്കി​ലെ പാ​ർ​ക്ക് അ​വ​ന്യൂ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ചൊ​വ്വാ​ഴ്ച  മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്പേ​ഡ് ജീ​വ​നൊ​ടുക്കി​യ​താ​ണെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും മ​ര​ണ​ത്തി​ന്‍റെ കാ​ര​ണം സം​ബ​ന്ധി​ച്ചു പോ​ലീ​സി​നു ഇനിയും വ്യ​ക്ത​ത ല​ഭി​ച്ചി​ട്ടി​ല്ല. അന്‍പത്തിയഞ്ചു വയസായിരുന്നു. Build Series Presents Kate Spade and Andy Spade Discussing Their Latest Project Frances Valentine

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യാ​ണ്  കേ​റ്റ്സ്പേ​ഡ് ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. പിന്നീട് കേറ്റ് സ്പേഡ് ഭ​ർ​ത്താ​ന് ആ​ൻ​ഡി​ക്കൊ​പ്പം 1993ല്‍ കേ​റ്റ് സ്പേ​ഡ് എ​ന്ന സ്വ​ന്തം ഫാ​ഷ​ൻ ബ്രാ​ൻ​ഡ് ആ​രം​ഭി​ച്ചു. ക​ടും നി​റ​ങ്ങ​ളും വ്യ​ത്യ​സ്ത  പ്രി​ന്‍റ് ഡി​സൈ​നു​ക​ളും അ​വ​ർ​ക്ക് ഫാ​ഷ​ൻ ലോ​ക​ത്ത് തനതായ  ഇ​ടം​ന​ൽ​കി. ഹാന്‍ഡ് ബാഗുകള്‍,ക്ലോത്തിംഗ്,കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍,ജുവലറി,ആക്സസറീസ്,ഷൂസ് തുടങ്ങി കേ​റ്റ് സ്പേ​ഡ് ബ്രാന്‍ഡില്‍ തുടങ്ങി പുറത്തിറങ്ങിയ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ പ്രചാരമാണ് ലഭിച്ചത്.എന്നാല്‍ പത്ത് വ​ർ​ഷ​ങ്ങള്‍ക്ക് ശേഷം അവര്‍ സ്വന്തം ബ്രാന്‍ഡില്‍ തനിക്കുണ്ടായിരുന്ന മുഴുവന്‍ ഓഹരികളും kate-spade-original-192357വിറ്റഴിച്ചു.പിന്നീട് കേ​റ്റ് സ്പേ​ഡ് ക​മ്പ​നി​യു​മാ​യി സ്പേ​ഡി​നു നേ​രി​ട്ടു ബ​ന്ധ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ആ ​പേ​രി​ലാ​ണ് കമ്പനി തുടര്‍ന്നും  പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. അ​ടു​ത്തി​ടെ കേറ്റ് സ്പേ ​ഡ് തന്റെ ശരിക്കുള്ള നാമമായ  കേറ്റ്  വാലന്റൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു ഫ്രാ​ൻ​സെ​സ് വാലന്റൈന്‍ എ​ന്ന പേ​രി​ൽ മറ്റൊരു ഫാ​ഷ​ൻ ബ്രാ​ൻ​ഡ് ആ​രം​ഭി​ച്ചി​രു​ന്നു.അതിന്റെ പ്രവര്‍ത്തങ്ങളുമായി മുന്നോട്ട് നീങ്ങവേ യാണ്  ലോക ഫാഷന്‍ രംഗത്തെ വിശിഷ്യാ അമേരിക്കയെ ഞെട്ടിച്ച ആകസ്മിക മരണം  സംഭവിച്ചിരിക്കുന്നത്.കേ​റ്റ്  സ്ഥാപിച്ച കേ​റ്റ് സ്പേ​ഡ് ഡോട്ട് കോം എന്ന ഫാഷന്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട അനുശോചന കുറിപ്പ് ലോകമെമ്പാടുമുള്ള ഫാഷന്‍ പ്രേമികളുടെ കടുത്ത ദുഃഖത്തെ പ്രതിഫലിപ്പിക്കുന്നു.Blog_Launch_fv

kate spade website

INDIANEWS24 USA 04944960_zi_black

Leave a Reply