728-pixel-x-90-2-learn
728-pixel-x-90
<< >>

ലോക പ്രശസ്ത ഓള്‍ റൌണ്ടര്‍ യുവരാജ് സിംഗ് അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

മുംബൈ:പ്രശസ്ത ക്രിക്കറ്റ് താരവും 2011ലെ ഇന്ത്യയുടെ ലോകകപ്പ‌് വിജയത്തിന്‍റെ പ്രധാന ശില്‍പ്പികളിലൊരാളുമായ ഓള്‍ റൌണ്ടര്‍ യുവരാജ് സിംഗ് അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.ഐ പി എല്‍ ഉള്‍പ്പെടെ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിക്കുകയാണെന്ന് മുംബൈയിൽ നടന്ന വാർത്താസമ്മേ‌ളനത്തില്‍ യുവരാജ്  പ്രഖ്യാപിച്ചു. “ഉയർച്ച താഴ‌്ചകൾ നിറഞ്ഞതായിരുന്നു ക്രിക്കറ്റ‌് ജീവിതം, മനോഹരമായിരുന്നു. അവസാനിപ്പിക്കാനുള്ള സമയമായി. ഇതാണ‌് ശരിയായ സമയം–- യുവരാജ‌് പറഞ്ഞു.

വിരമിക്കൽ പ്രഖ്യാപനത്തിനിടെ യുവരാജ‌് കളിജീവിതത്തിലെ മായാത്ത ഓർമകൾ സ‌്മരിച്ചു‌. “ഇന്ത്യക്കായി നാനൂറിലധികം മത്സരങ്ങൾ കളിക്കാനാകുമെന്ന‌് പ്രതീക്ഷിച്ചില്ല. 2002ലെ നാറ്റ‌്‌വെസ‌്റ്റ‌് പരമ്പര ഫൈനൽ, 2004ൽ ലാഹോറിൽ നേടിയ ആദ്യ ടെസ‌്റ്റ‌് സെഞ്ചുറി, 2007ലെ ഇംഗ്ലണ്ടിനെതിരായ ടെസ‌്റ്റ‌് പരമ്പര, 2007ലെ ലോകകപ്പിലെ ഒരോവറിലെ ആറു സിക‌്സറുകൾ, 2011 ലോകകപ്പ‌് വിജയം എന്നിവ മായാത്ത സ‌്മരണകളാണ‌്. 2014ലെ ട്വന്റി–-20 ലോകകപ്പ‌് ഫൈനലായിരുന്നു കരിയറിലെ ഏറ്റവും മോശം ദിനം. അന്ന‌് 21 പന്തിൽ 11 റണ്ണാണ‌്  നേടാനായത‌്. ഉള്ളം തകർക്കുന്നതായിരുന്നു അത‌്. കരിയർ അവസാനിച്ചെന്നാണ‌് കരുതിയത‌്. യുവി ഓർത്തെടുത്തു.yuvi 0

മോശം ഫോം മൂലം ടീമിൽനിന്നു പുറത്തായിട്ടും കഠിനാധ്വാനംകൊണ്ട് പലവട്ടം തിരിച്ചുവന്നു. ഇതിനിടയിൽ അർബുദം ബാധിച്ചു. അർബുദത്തെ കീഴടക്കി കളിക്കളത്തിലേക്ക് തിരിച്ചെത്തി. 2013 വരെ ടീമിൽ സ്ഥാനം നിലനിർത്താൻ യുവരാജിന‌ു കഴിഞ്ഞു. 2017ൽ വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ കരിയറിലെ വലിയ സ‌്കോറായ 150 റൺ നേടി. ഇത‌് ചാമ്പ്യൻസ‌് ട്രോഫി ടീമിൽ യുവരാജിന‌് സ്ഥാനം നേടിക്കൊടുത്തു. പക്ഷേ, അവിടെ ഇൗ പ്രകടനം ആവർത്തിക്കാനായില്ല.  വിൻഡീസിനെതിരായ പരമ്പരയിൽ കൂടി യുവി ഇന്ത്യൻ ജേഴ‌്സിയണിഞ്ഞു. രഞ‌്ജിയിൽ പഞ്ചാബിനായും രണ്ട‌് സീസൺ ഐപിഎലിലും പിന്നീട‌് കളിച്ചു.

യുവരാജ‌് ടെസ‌്റ്റിൽ അരങ്ങേറുന്നത‌് 2003ലാണ‌്. നാൽപ്പത‌് ടെസ‌്റ്റുകളിൽ മാത്രം കളിച്ചു.  304 ഏകദിനങ്ങളിലായി 14 സെഞ്ചുറിയും 52 അർധസെഞ്ചുറിയും അടക്കം 8701 റൺ നേടി.  58 ട്വന്റി––20 മത്സരങ്ങൾ കളിച്ച യുവിയുടെ പ്രഹരശേഷി 136.38 ആയിരുന്നു. 2007ലെ പ്രഥമ ട്വന്റി–-20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഉപനായകനായി. ഈ ലോകകപ്പിലായിരുന്നു ഇംഗ്ലണ്ടിനെതിരെ സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ ഓവറിൽ ആറ് സിക്സറുകൾ പറത്തി യുവരാജ് റെക്കോഡിട്ടത്.2000ത്തിൽ അണ്ടർ 19 ലോകകപ്പ് നേടുമ്പോൾ ടൂർണമെന്റിലെ താരമായാണ് യുവരാജ് ശ്രദ്ധ നേടുന്നത്. മികച്ച പ്രകടനം യുവരാജിന് ദേശിയ ടീമിലേക്കുള്ള വാതിൽ തുറന്നു. 2000 ഐസിസി നോക്കൗട്ട് ടൂർണമെന്റിൽ കെനിയക്കെതിരെ അരങ്ങേറി. 2002ലെ നാറ്റ്‌വെസ്റ്റ് ട്രോഫിയിലെ വിജയത്തിന് അമരക്കാരനായപ്പോഴാണ് യുവരാജ് ഇന്ത്യൻ ടീമിൽ അനിവാര്യനാകുന്നത്. നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലിൽ യുവരാജ് ക്രീസിലെത്തുമ്പോൾ 327 റൺ പിന്തുടരുന്ന ഇന്ത്യയുടെ സ്കോർ 5‐146 എന്ന നിലയിലായിരുന്നു. 121 റണ്ണാണ് കൈഫും യുവരാജും ചേർന്ന് ഇന്നിങ്സിൽ കൂട്ടിച്ചേർത്ത് ഇന്ത്യയെ വിജയതീരത്ത് അണച്ചത്.yuvi 3

INDIANEWS24 CRICKET DESK

Leave a Reply