728-pixel-x-90-2-learn
728-pixel-x-90
<< >>

ലോക കാർട്ടൂണിസ്റ്റ് ദിനത്തിൽ കോമുസൺസ് ഗാലറിയും കാർട്ടൂൺ ക്ലബ് ഓഫ് കേരളയും സംയുക്തമായി കുട്ടികൾക്കായി കാർട്ടൂൺ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു

കൊച്ചി:2019 ഞായറാഴ്‌ച്ച മെയ് 5 ന് ലോക കാർട്ടൂണിസ്റ്റ് ദിനത്തിൽ കോമുസൺസ് ഗാലറിയും കാർട്ടൂൺ ക്ലബ് ഓഫ് കേരളയും സംയുക്തമായി കുട്ടികൾക്കായികാർട്ടൂൺ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു  കേരള കാർട്ടൂൺ അക്കാദമി മുന്‍    വൈസ് ചെയര്‍മാന്‍  ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തിൽ പ്രഗൽഭ കാർട്ടൂണിസ്റ്റുകൾ നയിക്കുന്ന  കാര്‍ട്ടൂണ്‍ ക്ലാസ്സുകളാണ് കാര്‍ട്ടൂണ്‍ ഫെസ്റ്റിവലിന്‍റെ പ്രധാന ഹൈലൈറ്റ്. മറൈന്‍ ഡ്രൈവ്  ഗ്രൗണ്ടിന്‌ എതിർ വശത്ത് സ്ഥിതി ചെയ്യുന്ന  ട്രിവിയം റസ്റ്റോറന്റിലെ ഹാളിലാണ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്.

കാർട്ടൂൺമാൻ ബാദുഷ അണിയിച്ചൊരുക്കുന്ന ഈ പ്രഥമ കൂട്ടായ്മയിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രഗൽഭരും പ്രശസ്തരുമായ കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കും. മെയ് 5 ഞായറാഴ്ച രാവിലെ 10 മണിക്കാണ് ഉൽഘാടനം.വൈകിട്ട് 5 മണി വരെയാണ് പരിപാടികൾ അരങ്ങേറുന്നത്.പ്രവേശന ഫീസ്‌ നല്‍കി പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ബഫേ ലഞ്ചും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്, എല്ലാ   കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അതിഥികള്‍ക്കും ഉപഹാരമായി  പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ ചിത്രങ്ങള്‍ വരച്ചു  സമ്മാനിക്കും.

3 മണി മുതല്‍ എല്ലാവരും ഒരുമിച്ചു അവതരിപ്പിക്കുന്ന ജംബോ കാർട്ടൂൺ ഡെമോൺട്രേഷന് പ്രഗൽഭ കാർട്ടൂണിസ്റ്റ് ബാലു   നേതൃത്വം നല്‍കും.എല്ലാവർക്കും പ്രവേശനം .സൗജന്യം.സീറ്റുകൾ പരിമിതമായതിനാല്‍ കാർട്ടൂൺ ക്ലാസ്സിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ  പ്രവേശന ഫീസ്‌ നല്‍കി  മുൻകൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനും ബന്ധപ്പെടുക : KOMUSONS 99617 96699 / 94472 96699 / 98470 3760.  TRIVIUM RESTAURANT :80861 66699 ,O484 2353535. CARTOON CLUB OF KERALA : 80757 88945,94473 45270.

INDIANEWS24 ART DESK

 

Leave a Reply