728-pixel-x-90-2-learn
728-pixel-x-90
<< >>

ലോക അനിമേഷന്‍ ദിനത്തില്‍ കുട്ടികള്‍ക്കായി കൊച്ചിയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു

BADUSHA KOMU SANU AND KIDS 1-1കൊച്ചി: ലോക അനിമേഷന്‍ ദിനത്തോടനുബന്ധിച്ച് പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ എം എന്‍ ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് കുട്ടികള്‍ക്കായി അനിമേഷന്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. പത്തടിപ്പാലംBADHUSA-KOMU-KID 1-1 കേരള ഹിസ്റ്ററി മ്യൂസിയം ഹാളില്‍ ഇന്ന്  നടന്ന ശില്‍പ്പശാലയില്‍ ഒരു അനിമേഷന്‍ ചിത്രം എങ്ങിനെയാണ് ജനിക്കുന്നതെന്ന അറിവു പകരുന്നതിനൊപ്പം സോഷ്യല്‍ മീഡിയ എങ്ങിനെ ഗുണപരമായി ഉപയോഗിക്കാം എന്ന സന്ദേശവും കൂടി പകര്‍ന്നു നല്‍കി. കാര്‍ട്ടൂണ്‍ അക്കാദമി വൈസ്‌ചെയര്‍മാന്‍ ഇബ്രാഹിം ബാദുഷയായിരുന്നു ശില്‍പ്പശാലയുടെ ക്യാമ്പ് ഡയറക്ടര്‍.

പ്രശസ്ത അനിമേറ്റര്‍മാരായ മനോജ് കുമാര്‍ എം, ദേവദാസ് വില്‍സണ്‍, പെറ്റല്‍സ് ഗ്ലോബ് കോര്‍ഡിനേറ്റര്‍ സനു സത്യന്‍,കോമു സണ്‍സ് ഡയറക്ടര്‍ ആസിഫ് അലി കോമു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കഥാതന്തു

BADUSHA POINTING FANAN 1-1വികസിപ്പിക്കല്‍, സ്‌റ്റോറി ബോര്‍ഡ് തയ്യാറാക്കല്‍, അനിമേഷന്‍ നിര്‍മ്മിക്കല്‍ തുടങ്ങി ചിത്രനിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും ALL TOGETHER 1-1കുട്ടികള്‍ക്ക് അനാവരണം ചെയ്യുന്നതായിരുന്നു ശില്‍പ്പശാല. മൂന്ന് മണിക്കൂര്‍ കൊണ്ട് ‘സോഷ്യല്‍ മീഡിയയിലെ കാണാക്കുഴികള്‍’ എന്ന തീമിനെ ആസ്പദമാക്കി 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു അനിമേഷന്‍ ചിത്രവും പിറവിയെടുത്തു.

INDIANEWS24.COM Kochi

Leave a Reply