728-pixel-x-90-2-learn
728-pixel-x-90
<< >>

ലോക്‌സഭയ്ക്ക് ആദ്യ വനിതാ ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ലോക്‌സഭയുടെ ജനറല്‍ സെക്രട്ടറിയായി വനിതാ ഐ എ എസ് ഓഫീസര്‍ക്ക് നിയമനം. സ്‌നേഹലത ശ്രീവാസ്തവയെയാണ് ബുധനാഴ്ച്ച പുതിയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. മധ്യപ്രദേശ് കേഡറിലെ 1982 ബാച്ച് ഐ എ എസ് ഓഫീസര്‍ ആണ് സ്‌നേഹലത ശ്രീവാസ്തവ.

നവംബര്‍ 30ന് നിലവിലെ ലോക്‌സഭാ ജനറല്‍ സെക്രട്ടറി അനൂപ് മിശ്ര വിരമിക്കുന്നതിനെ തുടര്‍ന്നാണ് സ്‌നേഹലതയെ തല്‍സ്ഥാനത്തേക്ക് നിയമിച്ചത്. ഡിസംബര്‍ ഒന്നിന് ചുമതലയേല്‍ക്കുന്ന സ്‌നേഹലത നിയമമന്ത്രാലയത്തിലും ധനകാര്യമന്ത്രാലയത്തിലും ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 നവംബര്‍ 30 വരെ അവര്‍ ലോക്‌സഭാ ജനറല്‍ സെക്രട്ടറി പദത്തില്‍ തുടരും.

INDIANEWS24.COM – CYRIL FRANCIS

Leave a Reply