728-pixel-x-90-2-learn
728-pixel-x-90
<< >>

ലോക്‌സഭയില്‍ തിങ്കളാഴ്ച്ച ചരിത്രം തിരുത്തിയ സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി:ലോകസഭ തിങ്കളാഴ്ച്ച ഒറ്റയടിക്ക് സസ്‌പെന്‍ഡ് ചെയ്തത് 27 പേരെ.സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും എം പിമാരെ ഒരുമിച്ച് സസ്‌പെന്‍ഡ് ചെയ്യുന്നത്.

സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു,പ്ലക്കാര്‍ഡ് ഉയര്‍ത്തികാട്ടി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ സുമിത്രാ മഹാജന്റെ നടപടി.അഞ്ച് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍.സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം പിമാരില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് പേരും ഉള്‍പ്പെടുന്നു. കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം കെ രാഘവന്‍, കെ സി വേണുഗോപാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ലളിത് മോദി വിഷയത്തില്‍ സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് ലോകസഭയില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു.വിഷയത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞു സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.

INDIANEWS24.COM NEWDELHI

Leave a Reply