728-pixel-x-90-2-learn
728-pixel-x-90
<< >>

ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 11 മുതല്‍ 7 ഘട്ടങ്ങളില്‍,കേരളത്തില്‍ ഏപ്രില്‍ 23ന്; ഫലപ്രഖ്യാപനം മെയ് 23ന്

ന്യൂ ഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു.വിജ്ഞാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ, കമ്മീഷൻ അംഗങ്ങളായ സുശീൽ ചന്ദ്ര, അശോക് ലവാസ എന്നിവർ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്താണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.  തെരഞ്ഞെടുപ്പ് തീയതിയും അജന്‍ഡയും പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളായാവും പൊതുതെര‍ഞ്ഞെടുപ്പ് നടക്കുക.ഏപ്രില്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23-നാണ് കേരളത്തിലെ വോട്ടെടുപ്പ്. കൃത്യം ഒരുമാസം കഴിഞ്ഞ് മെയ് 23-ന് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലേയും ഫലം പുറത്തുവരും. രാജ്യം ആരു ഭരിക്കുമെന്നും അന്നറിയാം. 90 കോടി ജനങ്ങള്‍ ഇക്കുറി വോട്ട് ചെയ്യും. അതില്‍ ഏട്ടരക്കോടി പേര്‍ 18 വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരാണ്.

കേരളമടക്കം 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ജമ്മു കശ്മീരില്‍ അഞ്ച് ഘട്ടങ്ങളിലായും ബീഹാര്‍,ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ്. ഏപ്രില്‍ 11, ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മെയ് 6, മെയ് 12, മെയ് 19 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. 28-ാം തീയതിയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം വരിക. നാലാം തീയതി  വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. അഞ്ചാം തീയതിയാണ് പത്രികകളുടെ സൂഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം.

പരസ്യപ്രചാരണത്തിന് ഇന്നുമുതൽ നാൽപ്പത്തി മൂന്ന് ദിവസമാണ് കേരളത്തിലെ സ്ഥാനാർത്ഥികൾക്ക് കിട്ടുക. കൃത്യം ഒരു മാസം കഴിഞ്ഞ് മെയ് 23ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

മാർച്ച് 28ന് കേരളത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. ഏപ്രിൽ നാല് ആണ്  നാമനിർദ്ദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി. ഏപ്രിൽ അഞ്ചിന് നാമനിർദ്ദേശ പത്രികകളുടെ സൂഷ്മപരിശോധന നടക്കും. ഏപ്രിൽ എട്ടാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പ്രതീക്ഷിച്ചതിലും വൈകിയെങ്കിലും കേരളത്തിലെ പ്രചാരണത്തിന് പത്തു ദിവസമെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി അധികം ലഭിക്കും.

വിഷു, ഈസ്റ്റർ അടക്കമുള്ള എല്ലാ ആഘോഷങ്ങളും കഴിഞ്ഞതിന് ശേഷമാണ് കേരളത്തിലെ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത ചൂടിൽ നാൽപ്പത്തിമൂന്ന് ദിവസം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടിവരും എന്നത് കേരളത്തിലെ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വെല്ലുവിളിയാകും. ദീർഘമായ പ്രചാരണ കാലം മുന്നണികളുടെ തെരഞ്ഞെടുപ്പ് ചെലവും ഗണ്യമായി വർദ്ധിപ്പിക്കും

പ്രതീക്ഷിച്ചതിലും രണ്ടാഴ്ച്ചയിലധികം പ്രചരണം നടത്തേണ്ടി വരുന്ന അവസ്ഥയാണ് ഇതിലൂടെ കേരളത്തിലെ പാര്‍ട്ടികള്‍ നേരിടേണ്ടി വരിക. അത്രയും ദിവസം കൂടി ജനങ്ങളോട് വോട്ട് ചോദിക്കമല്ലോ എന്നാണ് നേതാക്കള്‍ ആദ്യം പ്രതികരിച്ചതെങ്കിലും നീണ്ട 40 ദിവസങ്ങള്‍ ആവേശം ചോരാതെ പ്രചരണം കൊണ്ടു പോകുക എന്നത് ചില്ലറ കളിയല്ല.

കേരളത്തിലെ കടുത്ത ഉഷ്ണകാലാവസ്ഥയാണ് രാഷ്ട്രീയക്കാര്‍ നേരിടുന്ന ആദ്യത്തെ വെല്ലുവിളി. ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവാസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സംസ്ഥാനമാണ് കേരളം. സൂര്യതാപത്തിനുള്ള സാധ്യതയും സജീവം.നീണ്ട നാല്‍പ്പത് ദിവസം പ്രചരണം നടത്തണമെങ്കില്‍ അതിനുള്ള ആരോഗ്യവും ഊര്‍ജ്ജവും സ്ഥാനാര്‍ഥിയും നേതാക്കന്‍മാരും പ്രവര്‍ത്തകരും സംരഭിക്കണം.

സ്വാഭാവികമായും രാവിലെ നേരത്തെ പ്രചരണം ആരംഭിച്ച് പകലോടെ പ്രചരണം അവസാനിപ്പിക്കുകയും ഉച്ചവെയില്‍ അടങ്ങിയ ശേഷം പ്രചരണം നടത്തുകയും ചെയ്യുകയാവും സ്ഥാനാര്‍ഥികളുടെ തന്ത്രം. കഴിഞ്ഞ വേനലില്‍ നടന്ന മലപ്പുറം ഉപതെര‍ഞ്ഞെടുപ്പില്‍ വിവിധ മുന്നണികള്‍ ഈ മാതൃകയാണ് പിന്തുണര്‍ന്നത്.

സമൂഹമാധ്യമങ്ങളിലെ പ്രചരണം സൂഷ്മമായി നിരീക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില‍്‍ അറോറ അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടേയോ അല്ലാതെയോ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ നടത്തുന്ന പരാമര്‍ശത്തിനും പ്രവൃത്തികള്‍ക്കും സ്ഥാനാര്‍തഥിയും പാര്‍ട്ടിയും വില നല്‍കേണ്ടി വരുമെന്നുറപ്പാണ്. കെഎം ഷാജി, കാരാട്ട് റസാഖ് എന്നിവരുടെ അനുഭവം മുന്നിലുണ്ട്. അടുത്ത ഒന്നരമാസം ചിട്ടയായ പ്രവര്‍ത്തനചട്ടം അണികളെ കൊണ്ട് പാലിപ്പിക്കേണ്ടതുണ്ട് നേതാക്കള്‍ക്ക്.

ആദ്യഘട്ടം – ഏപ്രില്‍ 11 – ആകെ  91 സീറ്റുകള്‍, 20 സംസ്ഥാനങ്ങൾ

  • ആന്ധ്രാ പ്രദേശ് (25)
  • അരുണാചൽ പ്രദേശ് (2),
  • അസം (5)
  • ബിഹാർ (4)
  • ഛത്തീസ്‍ഗഢ് (1)
  • ജമ്മു കശ്മീർ (2)
  • മഹാരാഷ്ട്ര (7)
  • മണിപൂർ (1)
  • മേഘാലയ (2)
  • മിസോറം (1)
  • നാഗാലാന്‍ഡ് (1)
  • ഒഡിഷ (1)
  • സിക്കിം (1)
  • തെലങ്കാന (17)
  • ത്രിപുര (1)
  • ഉത്തർ പ്രദേശ് (8)
  • ഉത്തരാഖണ്ഡ് (5)
  • പശ്ചിമബംഗാൾ (2)
  • ആൻഡമാൻ (1)
  • ലക്ഷദ്വീപ് (1)

രണ്ടാം ഘട്ടം – ഏപ്രില്‍ 18 – ആകെ  97 സീറ്റുകള്‍, 13 സംസ്ഥാനങ്ങൾ

  • അസം (5)
  • ബിഹാർ (5)
  • ഛത്തീസ്ഘ‍ഡ് (3)
  • ജമ്മു കശ്മീർ (2)
  • ക‍ർണ്ണാടക (14)
  • മഹാരാഷ്ട്ര (10)
  • മണിപൂർ (1)
  • ഒ‍ഡിഷ (5)
  • തമിഴ്‍നാട് (39)
  • ത്രിപുര (1)
  • ഉത്തർ പ്രദേശ് (8)
  • പശ്ചിമബംഗാൾ (3)
  • പുതുച്ചേരി (1)

മൂന്നാം ഘട്ടം – ഏപ്രില്‍ 23 – ആകെ  115 സീറ്റുകള്‍, 14 സംസ്ഥാനങ്ങൾ

  • അസം (4)
  • ബിഹാർ (5)
  • ചത്തീസ്‍ഗഢ് (7)
  • ഗുജറാത്ത് (26)
  • ഗോവ (2)
  • ജമ്മു കശ്മീർ (1)
  • കർണ്ണാടക (14)
  • കേരളം (20)
  • മഹാരാഷ്ട്ര (14)
  • ഒഡിഷ (6)
  • ഉത്തർ പ്രദേശ് (10)
  • പശ്ചിമബംഗാൾ (5)
  • ദാദ്ര, നഗർ ഹവേലി (1)
  • ദാമൻ ദ്യു (1)

നാലാം ഘട്ടം – ഏപ്രില്‍ 29 – ആകെ  71 സീറ്റുകള്‍, 9 സംസ്ഥാനങ്ങൾ

  • ബിഹാർ (5)
  • ജമ്മു കശ്മീർ (1)
  • ഝാർഖണ്ഡ്‌ (3)
  • മദ്ധ്യപ്രദേശ് (6)
  • മഹാരാഷ്ട്ര (17)
  • ഒഡിഷ (6)
  • രാജസ്ഥാൻ (13)
  • ഉത്തർ പ്രദേശ് (13)
  • പശ്ചിമബംഗാൾ (7)

അ‍ഞ്ചാം ഘട്ടം – ഏപ്രില്‍ 29 – ആകെ  51 സീറ്റുകള്‍, 7 സംസ്ഥാനങ്ങൾ

  • ബിഹാർ (5)
  • ജമ്മു കശ്മീർ (2)
  • ത്സാർഖണ്ഡ് (4)
  • മധ്യപ്രദേശ് (7)
  • രാജസ്ഥാൻ (12)
  • ഉത്തർ പ്രദേശ് (14)
  • പശ്ചിമബംഗാൾ (7)

ആറാം ഘട്ടം – മെയ് 12 – ആകെ  59 സീറ്റുകള്‍, 7 സംസ്ഥാനങ്ങൾ

  • ബിഹാർ (8)
  • ഹരിയാന (10)
  • ത്സാർഖണ്ഡ് (4)
  • മധ്യപ്രദേശ് (8)
  • ഉത്തർ പ്രദേശ് (14)
  • പശ്ചിമബംഗാൾ (8)
  • ദില്ലി (7)

ഏഴാം ഘട്ടം – മെയ് 19 – ആകെ  59 സീറ്റുകള്‍, 8 സംസ്ഥാനങ്ങൾ

  • ബിഹാർ (8)
  • ത്സാർഖണ്ഡ് (3)
  • മധ്യപ്രദേശ് (8)
  • പഞ്ചാബ് (13)
  • പശ്ചിമബംഗാൾ (9)
  • ചണ്ഡീഗഢ് (1)
  • ഉത്തർ പ്രദേശ് (13)
  • ഹിമാചൽ പ്രദേശ് (4)

മാസങ്ങല്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക്  വന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടരിമാര്‍, മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായെല്ലാം തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ക്രമസമാധാന പാലനം പൂര്‍ണമായും ഉറപ്പു വരുത്തിക്കൊണ്ടാവും തെരഞ്ഞെടുപ്പ് നടത്തുക. പ്രശ്നബാധിത മേഖലകളില്‍ കേന്ദ്രസേനയുടെ മാര്‍ച്ചും പട്രോളിംഗും ഉണ്ടാവുമെന്നും സുനില്‍ അറോറ അറിയിച്ചു.

ക്രിമിനല്‍ക്കേസ് പ്രതികളായവര്‍ അക്കാര്യങ്ങള്‍ പത്രങ്ങങ്ങളില്‍ പരസ്യപ്പെടുത്തി കമ്മീഷനെ അറിയിക്കണം. ഫോം 26 പൂരിപ്പിച്ചു തരാത്ത സ്ഥാനാര്‍ഥികളുടെ അപേക്ഷ സ്വീകരിക്കില്ല. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണി വരെ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചരണം പാടില്ല. വോട്ടര്‍മാര്‍ക്ക് പരാതി അറിയിക്കാന്‍ മൊബൈല്‍ മാപ്പും നവാഗത വോട്ടര്‍മാര്‍ക്ക് സംശയങ്ങള്‍ ദുരീകരിക്കാന്‍ 1950 എന്ന സൗജന്യ ടോള്‍ ഫ്രീ നന്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇക്കുറി കര്‍ശനസുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ക്കെല്ലാം ജിപിഎസ് മാപ്പിംഗ് ഉണ്ടാവും. പരിസ്ഥിതി സൗഹൃദ പ്രചരണമായിരിക്കണം ഇക്കുറി നടത്തേണ്ടത്. സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി പത്ത് ലക്ഷം പോളിംഗ് ബൂത്തുകള്‍ രാജ്യമെങ്ങുമായി സജ്ജമാക്കും. 2014-ല്‍ 9 ലക്ഷം പോളിംഗ് ബൂത്തുകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്.  വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ ഉണ്ടാവും എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

INDIANEWS24 NEW DELHI DESK

 

Leave a Reply