jio 800x100
jio 800x100
728-pixel-x-90
<< >>

ലോക്പാല്‍..സലാം കാശ്മീര്‍ .. ജോഷി സര്‍, പ്ലീസ്‌..

കൊച്ചി: ജോഷി മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഷോ മാനാണ്. മലയാള സിനിമ വ്യവസായം ഏറ്റവും ആദരിക്കുന്ന സംവിധായകനുമാണ്‌. മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനുമൊക്കെ എഴുന്നേറ്റ് നിന്ന് ആദരപൂര്‍വ്വം ജോഷി സര്‍ എന്ന് വിളിച്ചു ആദരിക്കുന്ന ആ ഇതിഹാസ സംവിധായകന് എവിടെയാണ് പിഴക്കുന്നത്? 2012ല്‍ റണ്‍ ബേബി റണ്‍ എന്ന സൂപ്പര്‍ഹിറ്റ്‌ നല്‍കിയ ജോഷി തന്‍റെ പ്രതിഭയ്ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല എന്ന് മുപ്പത്തഞ്ചാം വര്‍ഷത്തിലും തെളിയിച്ചതാണ്. പക്ഷെ അടുത്ത കാലത്ത് തിരക്കഥകളുകടെയും പ്രമേയത്തിന്‍റെയും  തിരഞ്ഞെടുപ്പില്‍ ഒരു നവാഗത സംവിധായകന്‍റെ അവധാനത പോലും കാട്ടുന്നില്ല എന്ന് ബഹുമാനപുരസ്സരം പറയാതെ വയ്യ.അല്ലെങ്കില്‍ എന്തിനായിരുന്നു ലോക്പാല്‍ എന്ന ചിത്രം ? എസ് എന്‍ സ്വാമിയുടെ ഏറ്റവും മോശം തിരക്കഥ (പരമ്പര എന്ന മമ്മൂട്ടി – സിബി ചിത്രം പോലും അതിനു മുകളിലാണ്) ജഡ്ജ് ചെയ്യാന്‍ ജോഷിക്ക് സാധിച്ചില്ല എന്നത് അവിശ്വസനീയമാണ്.

സലാം കാശ്മീര്‍ ഒരു ബോക്സ്‌ ഓഫീസ് ദുരന്തമായി മാറിയേക്കാം എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജയറാം – സുരേഷ്ഗോപി ടീം എന്നും വിജയങ്ങള്‍ സമ്മാനിച്ചിട്ടുള്ള ഒരു കൂട്ട്കെട്ടായിരുന്നു.ഏറെക്കാലത്തിന് ശേഷം സുരേഷ് ഗോപി അഭിനയിച്ച ഒരു ചിത്രം ശരാശരി അഭിപ്രായം നേടിയിരുന്നെങ്കിലും സാമ്പത്തിക വിജയം നേടാനുള്ള സാധ്യതയുണ്ടായിരുന്നു.പക്ഷെ തിരക്കഥയുടെ ബലഹീനതയും ആദ്യ പകുതിയുടെ നിലവാരമില്ലയ്മയും “തറ” തമാശ രംഗങ്ങളും സുരേഷ്ഗോപിയുടെയും ജയറാമിന്റെയും മിയയുടെയും കഥാപാത്രങ്ങളുടെ വ്യക്തതയില്ലായ്മയും ലോജിക്കില്ലാത്ത രംഗങ്ങളുടെ ഘോഷയാത്രയും ഒക്കെ ചേര്‍ന്ന് സലാം കാശ്മീരിനെ ദുരന്തമാക്കി. മെച്ചപ്പെട്ട രണ്ടാം പകുതി ആസ്വദിക്കുവാനുള്ള മൂഡ്‌ പ്രേക്ഷകന് നഷ്ടപ്പെടുത്തും വിധമാണ് ജോഷി ആദ്യ പകുതി അവതരിപ്പിച്ചത്. ജോഷിയുടെ Lokpal+Malayalam lal kavyaസ്ത്രീ കഥാപാത്രങ്ങള്‍ എന്തേ അസ്വാഭാവികമായി പെരുമാറുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ലോക്പാല്‍ പരാജയമാകാന്‍ ഏറ്റവും വലിയ കാരണം കാവ്യാ മാധവന്‍ അവതരിപ്പിച്ച കഥാപാത്രമാണ്. അതിനോട് കിട പിടിക്കുന്ന രീതിയിലാണ് മിയയുടെ ലീന അഥവാ സുജ എന്ന നായിക.

ജയറാമും സുരേഷ്ഗോപിയും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയെങ്കിലും ചിത്രത്തിന്‍റെ ടോട്ടാലിറ്റിയിലെ പോരായ്മ ഇരു താരങ്ങള്‍ക്കും വിനയായി. വിജയം അത്യന്താപേക്ഷിതമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്ന ഇരു താരങ്ങളും ഏറെ പ്രതീക്ഷ അര്‍പ്പിച്ച ഒരു പ്രോജക്റ്റായിരുന്നു സലാം കാശ്മീര്‍.

ജയറാം പിന്നണി ഗായകനായി മാറിയ ചിത്രം കൂടിയാണ് സലാം കശ്മീര്‍. ഏതായാലും ജയറാം തന്റെ ഗാനം പ്രൊഫഷണല്‍ ടച്ചോടെ അവതരിപ്പിച്ചു. ഗാന ചിത്രീകരണം നിലവാരം പുലര്‍ത്തി.

salam kashmir jayaram miyaഒരു പട്ടാളക്കഥ എന്ന നിലയില്‍ പ്രോജക്റ്റ് ചെയ്യപ്പെട്ടത് ചിത്രത്തിനു വിനയായി. സലാം കാശ്മീര്‍, മിലിട്ടറിയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ഒരു കുടുംബ ചിത്രമാണ്.ആ ഒരു ബോധത്തോടെ പ്രേക്ഷകരെ തിയേറ്ററില്‍ എത്തിക്കുവാന്‍ ചിത്രത്തിന്‍റെ മാര്‍ക്കറ്റിംഗ് വിഭാഗത്തിന് കഴിഞ്ഞിരുന്നുവെങ്കില്‍ ചിത്രം കൂടുതല്‍ പ്രേക്ഷകരെ ഒരു പക്ഷെ ആകര്‍ഷിച്ചേനെ. ദുര്‍ബ്ബലമായ തിരക്കഥയെയും ലോജിക്കില്ലാത്ത കഥാ സന്ദര്‍ഭങ്ങളെയും ആശ്രയിച്ചു നല്ല സിനിമയുണ്ടാക്കാന്‍ ഒരു സംവിധായകനും കഴിയില്ല എന്ന പരമ സത്യം വെറ്ററനായ ജോഷി എന്ന ഓള്‍ ടൈം ഹിറ്റ്‌ മേക്കര്‍ തിരിച്ചറിയണം. ഒരു സൂപ്പര്‍ താരവും അത്തരം ചിത്രങ്ങളെ രക്ഷപ്പെടുത്തിയ ചരിത്രം മലയാള സിനിമാചരിത്രത്തില്‍ ഇന്നോളമില്ല.

ജോഷി ചിത്രങ്ങള്‍ക്കായി ആവേശത്തോടെ കാത്തിരിക്കുന്ന ഒരു കൂട്ടം പ്രേക്ഷകര്‍ ഇന്നുമുണ്ട്. ലൈല ഓ ലൈല എന്ന മോഹന്‍ലാല്‍ ചിത്രവും സദ്ദാം ശിവന്‍ എന്ന ദിലീപ് ചിത്രവും പ്രേക്ഷകര്‍ക്ക് ഒരു നല്ല വിരുന്നൊരുക്കട്ടെ എന്ന് ആശംസിക്കാം.

INDIANEWS24 CINEMA DESK KOCHI

Leave a Reply