728-pixel-x-90-2-learn
728-pixel-x-90
<< >>

ലോക്നാഥ് ബെഹ്‌റ പോലീസ് മേധാവിയാകും

തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന ഡി ജി പി. ടി പി സെൻകുമാറിന് പകരം ലോക്നാഥ് ബെഹ്‌റയെ സംസ്ഥാന പോലീസ് മേധാവിയാക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭയുടേതാണ് തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ നിർദ്ദേശപ്രകാരമാണിത്.

സെൻകുമാറിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. ഈ ഒഴിവിലേക്കാണ് ബെഹ്റയെ പരിഗണിക്കുന്നത്. പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം സെൻകുമാറിനെ മാറ്റി പൊലീസ് മേധാവിയായി ബെഹ്റയെ നിയമിച്ചു.11മാസത്തിന് ശേഷം സുപ്രീംകോടി വിധിയോടെ ബെഹ്റ, അധികാരം കൈമാറി വിജിലന്‍സ് മേധാവിയായി. സീനിയോറിറ്റി പ്രകാരം സെൻകുമാറിന് ശേഷം മുതിർന്നയാൾ ഇപ്പോൾ ഐഎംജി ഡയറ്കടറായ ജേക്കബ് തോമസാണ്.

INDIANEWS24.COM T V P M

Leave a Reply