ന്യൂഡൽഹി:കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ക്ഡൗണിന്റെ കാലാവധി ഇന്ന് അർധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും മാർഗനിർദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
മാർഗനിർദേശങ്ങൾ:
#ആരാധനാലയങ്ങൾ ആരാധനാലയങ്ങൾ അടഞ്ഞു തന്നെ.
#അന്തർ സംസ്ഥാന ബസ് സർവീസ് അനുവദിക്കും.
#വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും
#ഹോട്ടലുകളും മാളുകളും അടഞ്ഞു തന്നെ കിടക്കും
#പൊതുപരിപാടികൾക്ക് കർശന നിയന്ത്രണം.
#ആഭ്യന്തരരാജ്യാന്തര വിമാന സർവീസ് ഇല്ല
#സംസ്ഥാനത്തിനകത്ത് ബസ് സർവീസുകൾക്ക് അനുവാദം
INDIANEWS24 New Delhi Desk