728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകോത്തര കലാകാരന്‍മാര്‍ കൊച്ചിയില്‍; ബിനാലെ വെള്ളിയാഴ്ച്ച മുതല്‍

കൊച്ചി:അറബികടലിന്റെ റാണിയെ ചായം തേച്ചു മിനുക്കുന്ന ലോകോത്തര കലാകാരന്‍മാരുടെ ഒരുക്കങ്ങള്‍ പരിസമാപ്തിയിലേക്ക്.രണ്ടാമത് കൊച്ചി – മുസിരിസ് ബിനാലെ തുടങ്ങാന്‍ ഇനി മൂന്നുനാള്‍കൂടി.

12 നു ഉച്ചയ്ക്ക് 12നാണ് ബിനാലെയുടെ ഉദ്ഘാടനം.108 ദിവസം നീണ്ടുനില്‍ക്കുന്ന കലാവിരുന്നിന്റെ പ്രധാന വേദി ഫോര്‍ട്ടുകൊച്ചിയിലെ ആസ്പിന്‍വാളും പെപ്പര്‍ ഹൗസുമാണ്.ഉത്സവം അടുത്തെത്തി നില്‍ക്കുന്ന പ്രതീതിയാണ് ഇവിടെ, കലാകാരന്‍മാരെല്ലാം അത്യധികം ഉത്സാഹത്തിലും.

നേരിട്ട് ബോട്ടുജെട്ടിയിലേക്ക് പ്രവേശിക്കാനാകുന്ന ഒരു മുറിയുണ്ട് ആസ്പിന്‍വാളില്‍.അവിടെ ജലാശയത്തിനു നടുവിലെന്നോണം വലിയൊരു ചുഴി സൃഷ്ടിക്കുകയാണു ലോക പ്രശസ്ത സമകാല കലാകാരനായ അനീഷ് കപൂര്‍.ഇത്തരം അല്‍ഭുതങ്ങളും കൗതുകങ്ങളും നിറഞ്ഞ കലാവിരുതുകളാണ് ഏവരെയും കാത്തിരിക്കുന്നത്.binnale

രണ്ട് വര്‍ഷം മുമ്പ് 12-12-12 ല്‍ തുടങ്ങി 12-4-13 ല്‍ അവസാനിച്ച ആദ്യ കൊച്ചി – മുസിരിസ് ബിനാലെ ആരും ഇതേവരെ മറന്നിട്ടില്ല.ഒരിക്കലും മറക്കാനാകാത്ത കാഴ്ച്ചകളും അനുഭവവുമായിരുന്നു അത്.രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 12-12-14ന് വീണ്ടും
ബിനാലെയെത്തുമ്പോള്‍ ലോകകലാരംഗത്തിന് ഒത്തിരി മാറ്റങ്ങള്‍ വന്നിരിക്കുന്നു.അതിന്റെ നേര്‍ക്കാഴ്ച്ചയുമായി ബിനാലേ വേദികള്‍ തയ്യാറായി കഴിഞ്ഞു,കാത്തിരിക്കാം മൂന്ന് ദിനങ്ങള്‍ കൂടി എണ്ണിക്കൊണ്ട്.

INDIANEWS24 KOCHI

Leave a Reply