728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകസുന്ദരിപട്ടം മിസ്സ് ഇന്ത്യയ്ക്ക്‌

ബെയ്ജിംഗ്‌: ഹരിയാന സ്വദേശിയായ മിസ്സ് ഇന്ത്യ മാനുഷി ചില്ലര്‍ ഇത്തവണത്തെ ലോക സുന്ദരി. ചൈനയിലെ സാന്‍യ സിറ്റി അരീനയില്‍ നടന്ന 67-ാമത് ലോകസുന്ദരി മത്സരത്തില്‍ 108 പേരെ പിന്തള്ളിയാണ് മാനുഷി കിരീടം ചൂടിയത്.

കഴിഞ്ഞവര്‍ഷം ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട പ്യൂട്ടോറിക്കന്‍ സുന്ദരി സ്‌റ്റെഫാനി ഡെല്‍വാലെ മാനുഷിയെ സുന്ദരിപട്ടം അണിയച്ചു. മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മിസ്സ ഫസ്റ്റ് റണ്ണറപ്പായി. ഇംഗ്ലണ്ടില്‍ നിന്നെത്തിയ സ്‌റ്റെഫാനി ഹില്‍ ആണ് സെക്കന്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യക്കാരി ലോക കിരീടം ചൂടുന്നത് ഇത് ആറാം തവണയാണ്. നീണ്ട 17 വര്‍ഷത്തിന് ശേഷമാണ് ലോകസുന്ദരി പട്ടം മാനുഷിയിലൂടെ വീണ്ടും ഇന്ത്യയിലേക്കെത്തുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് മാനുഷി ചില്ലര്‍. ആദ്യമായി ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാരി റീത്ത ഫാരിയയും അന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ഐശ്യര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡന്‍, യുക്ത മുഖി എന്നിവരാണ് ലോകസുന്ദരി പട്ടം നേടിയ മറ്റ് ഇന്ത്യക്കാരികള്‍.

INDIANEWS24.COM Beijing

Leave a Reply