728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകനൃത്തരൂപങ്ങള്‍ ടൊറന്റോയിലെ ഒരു വേദിയില്‍

ടൊറന്റോ:ലോകത്തിലെ വിവിധ നൃത്ത രൂപങ്ങള്‍ ഒരേ വേദിയില്‍ അവതരിപ്പിക്കുന്ന ഡാന്‍സിങ് ഡാംസല്‍സ് ഡാന്‍സ് ഫെസ്റ്റിന് കാനഡയിലെ ടൊറന്റൊയില്‍ അരങ്ങൊരുങ്ങുന്നു.ഭരതനാട്യം,കുച്ചുപ്പുടി,കഥക്,ഒഡിസി എന്നീ ഇന്ത്യന്‍ നൃത്തങ്ങള്‍ക്കൊപ്പം മെ ടാപ് ഡാന്‍സ്,കണ്ടംപ്‌റി,സാല്‍സ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൃത്ത രൂപങ്ങളാകും ഒരുവേദിയില്‍ അരങ്ങേറുക.ഒക്ടോബര്‍ 24ന് ടൊറന്റോയിലെ അര്‍മീനിയന്‍ യൂത്ത് സെന്ററില്‍ ഹമാസ് കെയിന്‍ വേള്‍ഡ് ക്ലാസ് തിയേറ്ററിലാണ് ഡാംസല്‍സ്(ഡി ഡി) ഡാന്‍സ് ഫെസ്റ്റ് എന്ന അപൂര്‍വ്വ പരിപാടി അരങ്ങേറുക.

വൈകീട്ട് ആറിന് തുടങ്ങുന്ന പരിപാടിയില്‍ മോഹിനിയാട്ടം,ഭാംഗഡ,ബോളിവുഡ് എന്നിവയ്ക്കു പുറമെ ടാപ് ഡാന്‍സ്, കണ്ടംപ്‌റി, ഫ്‌ളമെങ്കോ, സാല്‍സ, മെക്‌സിക്കന്‍, ബ്രസീലിയന്‍, യുക്രേനിയന്‍, ഹവായ്യന്‍, താഹിഷെന്‍, ആഫ്രിക്കന്‍, ബെല്ലി ഡാന്‍സിങ്, ജാപ്പനീസ്, ചൈനീസ്, തായ്, ഹിപ് ഹോപ്, ജാസ്, ബാലറ്റ്, വാക്കിങ് എന്നിവയുമുണ്ടാകും.കഴിഞ്ഞവര്‍ഷം 30 ഡാന്‍സ് കമ്പനികളില്‍നിന്നായി ഇരുന്നൂറിലേറെ കലാകാരന്മാര്‍ അവതരിപ്പിച്ചത് 34 വിവിധതരം നൃത്തപരിപാടികളാണ്. ഇത്തവണ ഇതിലും കൂടുതല്‍ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് ഡാന്‍സിങ് ഡാംസല്‍സ് മാനേജിങ് ഡയറക്ടര്‍ മേരി അശോക് പറഞ്ഞു. മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യവുമുണ്ടാകും.

മിസ്സിസാഗ ആര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അനു വിറ്റല്‍ നേരത്തെ ഡാന്‍സ് ഫെസ്റ്റിവലിന്റെ കിക്കോഫ് നിര്‍വഹിച്ചു. മനോജ് കരാത്തയാണ് ഗ്രാന്‍ഡ് സ്‌പോണ്‍സര്‍. മേരി അശോകിനു പുറമെ, ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫൗസിയ ഖാന്‍, പ്രോഗ്രാം ഡയറക്ടര്‍ ശോഭ ശേഖര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഭാവന ഭട്‌നാഗര്‍, ആശാ വിശ്വനാഥ്, കുശാലിനി കുമാര്‍, മഞ്ജുള ദാസ്, സുഗന്യ ശിവരാജ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.

INDIANEWS24.COM Toronto

Leave a Reply