jio 800x100
jio 800x100
728-pixel-x-90
<< >>

ലോകത്ത് വെള്ളവും വൈദ്യുതിയും കൂടുതലായി ഉപയോഗിക്കുന്നത് യു എ ഇയില്‍

ദുബായ്:ലോകത്ത് വെള്ളവും വൈദ്യുതിയും ഏറ്റവും അധികം ഉപയോഗിക്കുന്നത് യു എ ഇയില്‍.ആഗോളതലത്തില്‍ ഒരു കുടുംബം പ്രതിവര്‍ഷം ശരാശരി 500 ക്യുബിക് മീറ്റര്‍ ജലം ഉപയോഗിക്കുമ്പോള്‍ യു എ ഇയില്‍ ഇത് 740 ക്യുബിക് ലിറ്ററാണ്.കഴിഞ്ഞ ആറ് വര്‍ഷമായി ഇവിടത്തെ വൈദ്യുതി നിരക്കില്‍ വര്‍ഷം തോറും വരുന്ന വര്‍ദ്ധന നാല് ശതമാനം വീതമാണ്.

ഒരു സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.വെള്ളം കൂടുതലായി ഉപയോഗിക്കുന്ന രാജ്യമാകുമ്പോള്‍ തന്നെ ഇവിടത്തെ വെള്ളം ശുദ്ധീകരിക്കാനാണ് ഏറ്റവും അധികം വൈദ്യുതി ഉപയോഗിക്കുന്നതെന്നും വസ്തുതയാണ്.വൈദ്യുതി ഉപയോഗത്തിന്റെ 30 ശതമാനമാണ് യു എ ഇയില്‍ ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്നത്.ബദല്‍ മാര്‍ഗം കണ്ടെത്തി ഉല്‍പാദന ക്ഷമത കൂട്ടിയില്ലെങ്കില്‍ വൈദ്യിത പ്രതിസന്ധി ഉടലെടുത്തേക്കുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.

INDIANEWS24.COM Gulf Desk

Leave a Reply