728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകത്ത് നന്നായി അദ്ധ്വാനിക്കുന്നവര്‍ ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി:ലോകത്ത് ഏറ്റവും മികവുറ്റ രീതിയില്‍ ജോലി ചെയ്യുന്നത് ഇന്ത്യക്കാരാണെന്ന് പഠനത്തിലൂടെ കണ്ടെത്തി.ബി ഐ വേള്‍ഡ് നടത്തിയ പഠനത്തിലാണ് ഇന്ത്യക്കാര്‍ കഴിവിന്റെ 50 മുതല്‍ തൊണ്ണൂറ് ശതമാനം വരെ പ്രയോജനപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുള്ളത്.

തൊഴില്‍ മികവിന്റെ കാര്യത്തില്‍ 51 ശതമാനത്തോടെ ഇന്ത്യക്കാര്‍ ഒന്നാമതെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ളത് ചൈനക്കാരാണ്.ഇവരുടെ തൊഴില്‍ മികവ് 49 ശതമാനമാണ്.യു എസ്(38ശതമാനം),ബ്രസീല്‍(36),കാനഡ(28),ഇംഗ്ലണ്ട്(24) എന്നി രാജ്യക്കാരാണ് റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്കു പിന്നാലെയുള്ള മറ്റ് രാജ്യക്കാര്‍.

എന്നാല്‍ ഇന്ത്യക്കാരായ തൊഴിലാളികളില്‍ 60 ശതമാനം പേരും തങ്ങളുടെ കഴിവ് പൂര്‍ണമായി പുറത്തെുടുക്കാറില്ലെന്നും പഠനം കണ്ടെത്തി.പുതുതലമുറ മിക്കവാറും ചെയ്യുന്ന ജോലി വിട്ട് മറ്റൊന്ന് തേടുന്ന കാര്യത്തിലാണ് ശ്രദ്ധചെലുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

INDIANEWS24 NEWDELHI

Leave a Reply