ദുബായ്:ലോകത്ത് ഏറ്റവും ലാഭകരമായ തുറമുഖം ദുബായിലെ ജെബെല്‍ അലി തുറമുഖമെന്ന് പഠനം.2014 ല്‍ ജെ ഒ സി പോര്‍ട്ട് പ്രൊഡക്റ്റിവിറ്റി റിപ്പോര്‍ട്ട് ആഗോള തലത്തില്‍ 771 പോര്‍ട്ടുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജെബെല്‍ അലി തുറമുഖത്ത് കപ്പലില്‍ നിന്നും മണിക്കൂറില്‍ 131 ചലനങ്ങളാണ് ഉണ്ടായിട്ടുള്ളത്.തൊട്ടുമുമ്പത്തെ വര്‍ഷത്തേതില്‍ നിന്നും പത്ത് ശതമാനം വര്‍ദ്ധനയാണ് 2014ല്‍ ഉണ്ടായത്.തുറമുഖത്ത് അതിവേഗം ചരക്കുകള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പോര്‍ട്ടുകളുടെ കാര്യക്ഷമത വിലയിരുത്തുന്നത്.
കപ്പലുകളിലെ കണ്ടെയ്നര്‍ നീക്കം ചെയ്യുന്നതില്‍ ലോകത്തെ അതികായന്മാരായ ഡി പി വേള്‍ഡ് തന്നെയാണ് ജെബെല്‍ പോര്‍ട്ടിലും ചരക്കുകള്‍ കൈകാര്യം ചെയ്യുന്നത്.നിലവില്‍ വന്നിരിക്കുന്ന ഈ ഉയര്‍ന്ന റാങ്കിന്റെ പ്രതിഫലനമായി തുറമുഖത്ത് സെമി ഓട്ടോമാറ്റിക്കായ മൂന്നാം ടെര്‍മിനലിന് കൂടി നിക്ഷേപം നടത്താന്‍ കമ്പനി ഒരുങ്ങുകയാണെന്ന് ഡി പി വേള്‍ഡ് ചെയര്മാന് സുല്താന് ബിന്‍ സുലായേം പറഞ്ഞു.
ജെ ഒ സി റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ലാഭകരമായ തുറമുഖങ്ങളില്‍ ആദ്യപത്തില്‍ ഇടം പിടിച്ചിരിക്കുന്ന ആറെണ്ണവും ചൈനയിലേതാണ്.ജപ്പാനിലെയും തെക്കന്‍ കൊറിയയിലേയും ഒരോ തുറമുഖവും ഇടംപിടിച്ചു.പത്താം സ്ഥാനത്തുള്ളത് ഷാര്‍ജയിലെ ഖോര്‍ ഫാക്കാന്‍ തുറമുഖമാണ്. ഗള്‍ഫ്ടെയ്നര്‍ എന്ന കമ്പനിയാണ് ഈ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
INDIANEWS24.COM Gulf Desk