728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകത്ത് ഏറ്റവും കൂടുതല്‍ ഭാരമുള്ള വനിത അന്തരിച്ചു

അബുദാബി: ലോകത്ത് ഏറ്റവും കൂടുതല്‍ ഭാരമുള്ള വനിത ഇമാന്‍ അഹമ്മദ്(36) അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ഈജിപ്ത് സ്വദേശിനിയായ ഇമാന്‍ ചികിത്സയ്ക്കുവേണ്ടി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈയിലും എത്തിയിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി കിടക്കയില്‍ കഴിയുന്ന ഇവര്‍ക്ക് പക്ഷാഘാതം, വിഷാദം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളും ബാധിച്ചിരുന്നു.

ഈജിപ്തിലെ അലക്‌സാണ്ട്രിയയിലുള്ള ഇമാന്‍ അഹമ്മദ് ഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സയ്ക്കുവേണ്ടിയാണ് മുംബൈയിലെത്തിയത്. ഇവിടെ സൈഫി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മേയ് ആദ്യമായപ്പോഴേക്കും ഡിസ്ചാര്‍ജ് ചെയ്ത് അബുദാബിയിലേക്ക് മാറ്റി. മൂന്ന് വര്‍ഷം മുമ്പ് സംഭവിച്ച പക്ഷാഘാതത്തിന്റെ അവശതകളുമായാണ് ഇമാന്‍ മുംബൈയില്‍ ചികിത്സയ്‌ക്കെത്തിയത്. ഇവിടെയെത്തുമ്പോള്‍ അഞ്ഞൂറ് കിലോയ്ക്കടുത്ത് വരെയുണ്ടായിരുന്ന ഇമാന്റെ ഭാരം ചികിത്സയെതുടര്‍ന്ന് 200 കിലോയോളം കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ക്ക് തൃപ്തിപ്പെടാതെ അബുദാബിയിലേക്ക് മാറ്റുകയായിരുന്നു.

അബുദാബിയിലെ ചികിത്സയെ തുടര്‍ന്ന് ഇമാന്‍ ആദ്യമായി തനിയെ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയിരുന്നു. സ്പീച്ച് തെറാപ്പിയിലൂടെ വര്‍ത്തമാനത്തിന് വ്യക്തത വരുത്തിയതും രണ്ട് വര്‍ഷത്തിനിടെ ആദ്യമായി കൈകാലുകള്‍ അനക്കാന്‍ സാധിച്ചതും വാര്‍ത്തയായിരുന്നു.

INDIANEWS24

Leave a Reply