728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകത്ത് ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ രണ്ടാമത് ഹൈദരാബാദ്

ഹൈദരാബാദ്: ലോകത്ത് ഉറപ്പായും കണ്ടിരിക്കേണ്ട ഇരുപത് പ്രധാന സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഹൈദരാബാദ്.പ്രമുഖ അന്തര്‍ദേശീയ യാത്രാ മാഗസിന്റെ വാര്‍ഷിക പതിപ്പിലാണ് 2015ല്‍ ഉറപ്പായും കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 20 സ്ഥലങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള പ്രസിഡിയോ ആണ് പട്ടികയില്‍ ഒന്നാമത്.നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്റെ 2014 ഡിസംബര്‍-2015 ജനുവരി എഡിഷനായിറങ്ങിയ വാര്‍ഷിക പതിപ്പിലാണ് തെക്കു കിഴക്കായുള്ള ഇന്ത്യന്‍ നഗരം വലിയ പ്രാധാന്യത്തോടെ ഇടംപിടിച്ചിരിക്കുന്നത്.

സ്വിറ്റ്‌സെര്‍ലന്‍ഡിലെ സെര്‍മാറ്റ്,വാഷിംഗ്ടണ്‍ ഡി സിയിലെ നാഷണല്‍ മാള്‍,പെറുവിലെ ചുകികിയറോവ്,ചാനല്‍ ദ്വീപിലെ സാര്‍ക്ക്,ജപ്പാനിലെ കൊയേസണ്‍,റൊമേനിയയിലെ ഒക്ക്‌ലഹോമ സിറ്റിയും മാരാമ്യുര്‍ എന്നിവിടങ്ങളാണ് മാസിക പ്രസിദ്ധപ്പെടുത്തിയ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന മറ്റ് പ്രധാന സ്ഥലങ്ങള്‍.

INDIANEWS24 HYDERABAD

Leave a Reply