728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകത്ത് ആദ്യമായി ഡ്രോണുകളുടെ മത്സരയോട്ടം ദുബായില്‍

ദുബായ്:ലോകത്ത് ആദ്യമായി ഡ്രോണുകളുടെ മത്സരയോട്ടം സംഘടിപ്പിക്കുന്നു.ദുബായില്‍ .വേള്‍ഡ് ഡ്രോണ്‍ പ്രി എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തിലെ വിജയിക്ക് പത്ത് ലക്ഷം അമേരിക്കന്‍ ഡോളറാണ് സമ്മാനം.വേള്‍ഡ് ഫെഡറേഷന്‍ ഓഫ് റേസിംഗ് ഓഫ് ഡ്രോണ്‍സ് എന്ന സംഘടനയ്ക്കായിരിക്കും മത്സരത്തിന്റെ ചുമതല.വരുന്ന മാര്‍ച്ച് 11നായിരിക്കും മത്സരമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഫ്രീസ്റ്റൈല്‍,വേഗത എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങല്‍ നടത്തുക.വേഗത മത്സരത്തിലെ വിജയിക്കുന്ന ഡ്രോണിനായിരിക്കും പത്ത് ലക്ഷം ഡോളര്‍ സമ്മാനം.ഫ്രീസ്റ്റൈല്‍ ഇനത്തില്‍ പങ്കെടുക്കുന്നവയ്ക്കും വേറെയും സമ്മാനങ്ങള്‍ നല്‍കും.മത്സരം യോഗ്യതാ റൗണ്ട് ഉള്‍പ്പെടെയുള്ള ഘട്ടങ്ങളിലൂടെ കടന്നുപോകും.ഫെബ്രുവരി 15 വരെ യോഗ്യതാമത്സരത്തിനുള്ള അപേക്ഷ സ്വീകരിക്കും.

INDIANEWS24.COM Gulf Desk

Leave a Reply