728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകത്തെ ശക്തരുടെ പട്ടികയില്‍ നരേന്ദ്ര മോദി പതിനഞ്ചാമത്

ന്യൂയോര്‍ക്ക്:ഫോര്‍ബ്‌സ് മാസിക പ്രസിദ്ധപ്പെടുത്തിയ ലോകത്തെ ശക്തരായ വ്യക്തികളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനഞ്ചാം സ്ഥാനത്ത്.വര്‍ഷം തോറും പ്രഖ്യാപിക്കാറുള്ള 72 ശക്തരായ വ്യക്തികളുടെ പട്ടികയില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നീക്കം ചെയ്യപ്പെട്ടു.

ലോകത്ത് ഏറ്റവും ശക്തനായ വ്യക്തിയായി ഫോര്‍ബ്‌സ് മാസിക തിരഞ്ഞെടുത്തിരിക്കുന്നത് റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനെയാണ്.രണ്ടാം സ്ഥാനത്ത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഹുസൈന്‍ ഒബാമയും.പട്ടികയില്‍ മോദിക്കുപിന്നില്‍ ഇടംപിടിച്ചിരിക്കുന്ന ഇന്ത്യക്കാരന്‍ പ്രമുഖ വ്യവസായി മുകേഷ് അംബാനിയാണ്.മുപത്തിയാറാം സ്ഥാനത്താണ് അദ്ദേഹം ഉള്ളത്.മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്കാരന്‍ അര്‍സലര്‍ മിത്തല്‍ ചെയര്‍മാനും സി ഇ ഒയുമായ ലക്ഷ്മി മിത്തല്‍ ആണ്.അമ്പത്തിയേഴാമനായാണ് അദ്ദേഹം ഫോര്‍ബ്‌സ് പട്ടികയിലുള്ളത്.

നരേന്ദ്ര മോദിക്കൊപ്പം ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ എല്‍ സിസി അടക്കം 12 പേരാണ് പട്ടികയില്‍ പുതുതായി സ്ഥാനം പിടിച്ചിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാരില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന സോണിയ ഗാന്ധിയുടെ പേര് ഇക്കുറി ലിസ്റ്റില്‍ നിന്നേ നീക്കം ചെയ്യപ്പെട്ടിരിക്കുന്നതാണ് പട്ടികയിലെ ശ്രദ്ധേയമായ പിന്‍മാറ്റം.കഴിഞ്ഞ വര്‍ഷം ഇരുപത്തിയൊന്നാം റാങ്കിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ ഇടം പിടിച്ചത്.

പട്ടികയിലെ ഒന്നാം റാങ്കില്‍ നിന്നും ഒബാമയുടെ സ്ഥാനം ഇടിയുന്നത് ഇത് മുന്നാം തവണയാണ്.കഴിഞ്ഞ വര്‍ഷവും വഌഡ്മിര്‍ പുടിന്‍ തന്നെയായിരുന്നു ഒന്നാമത്.ഇതിന് മുമ്പ് ഒബാമ രണ്ടാം സ്ഥാനത്തേത്ത് ഇടിഞ്ഞത് 2010 ലായിരുന്നു.അന്നത്തെ ചൈനീസ് പ്രസിഡന്റ് ഹു ജിന്താവോയായിരുന്നു ഒന്നാമതായി ഇടം നേടിയത്.

ഇക്കൊല്ലത്തെ പട്ടികയില്‍ ചൈനീസ് പ്രസിഡന്റ് ചി ജിന്‍പിങ് മൂന്നാമതാണ്.ആദ്യ മൂന്ന് സ്ഥാനവും രാഷ്ട്ര നേതാക്കള്‍ സ്വന്തമാക്കിയപ്പോള്‍ നാലാമതായി ഇടം നേടിയത് കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.അഞ്ചാമതായി ഇടം നേടിയത് ഒരു വനിതയും.ജര്‍മന്‍ ചാന്‍സെലര്‍ ആന്‍ജേല മെര്‍ക്കെല്‍.പട്ടികയില്‍ ഇടം നേടിയ ഒമ്പത് വനിതകളില്‍ മുന്നിലുള്ളത് മെര്‍ക്കെലാണ്.

ആദ്യപത്തിലെ അവസാനക്കാരന്‍ യു കെ പ്രധാനമന്ത്രി ഡേവിഡ് കമാറൂനാണ്.ആഗോള ഭീകരാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ്(ഐ എസ്) മേധാവി അബു ബാകര്‍ അല്‍ ബാഗ്ദാദിയും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകളായുള്ള കോണ്‍ഗ്രസിന്റെ ആധിപത്യം അവസിനിപ്പിച്ച് ആദ്യമായി കോണ്‍ഗ്രസ് ഇതര പാര്‍ട്ടിക്ക് തനിച്ച് ഭരിക്കാവുന്ന നിലയ്ക്ക് ഇന്ത്യയില്‍ അധികാരം നേടിയതും.പ്രധാനമന്ത്രിയായ ശേഷം അമേരിക്ക,ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രകളും മോദിക്ക് തുണയാകുകയായിരുന്നു.കൂടാതെ രാജ്യത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്ന പുതിയ നയങ്ങളും ശ്രദ്ധേയമായെന്ന് മാസിക ചൂണ്ടിക്കാട്ടി.

INDIANEWS24.COM INTERNATIONAL DESK

Leave a Reply