728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകത്തെ മികച്ച നഗരം ന്യൂയോര്‍ക്ക്, രണ്ടാമത്തേത് അബുദാബി

അബുദാബി: ലോകത്തെ മികച്ച രണ്ടാമത്തെ നഗരമായി യു എ ഇ തലസ്ഥാനനഗരി അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്ക് ആണ് ഒന്നാമത്തേത്. ഇപ്‌സോസ് സിറ്റി ഇന്‍ഡക്‌സ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്.

26 രാജ്യങ്ങളിലായുള്ള 16നും 64നും ഇടയിലെ പ്രായക്കാരായ 18000 പേരില്‍ നടത്തിയ അഭിമുഖ സര്‍വ്വേയാണ് നഗരങ്ങളെ വിലയിരുത്തിയത്. രാജ്യാന്തര സമൂഹത്തിന് സംതൃപ്തിയോടെ ജോലി ചെയ്യാനും ജീവിക്കാനും കഴിയുന്ന നഗരം എന്ന നിലയ്ക്കായിരുന്നു സര്‍വ്വേ. ഇതു കൂടാതെ ടൂറിസവും നിര്‍ണ്ണായക ഘടകമായി.

രാജ്യാന്തര മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ ഇപ്‌സോസിന് ലോകത്തെ 88 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ഫ്രാന്‍സില്‍ ആസ്ഥാനമായ ഇതിനെ നിയന്ത്രിക്കുന്നത് ഒരു കൂട്ടം റിസര്‍ച്ച് പ്രഫഷണലുകളാണ്. 1975ലാണ് സ്ഥാപിതമായത്.

INDIANEWS24.COM International Desk

Leave a Reply