jio 800x100
jio 800x100
728-pixel-x-90
<< >>

ലോകത്തെ നടുക്കിയ കുട്ടിക്കൊലയാളികള്‍

ടൊറന്റോ: കൂട്ടുകാരും കളിപ്പാട്ടവുമായി ഉല്ലസിക്കേണ്ട പ്രായത്തില്‍ മൃഗീയമായ കൊലപാതകങ്ങള്‍ നടത്തി ആനന്ദിക്കുക. എന്താകും ഈ കുട്ടിക്കൊലയാളികളുടെ മനസ്സില്‍. ഏതു സാഹചര്യങ്ങളാകും പിഞ്ചുമനസ്സില്‍ പൈശാചികത  കുത്തിനിറയ്ക്കുന്നത്‌. കാനഡയിലെ സസ്കാച്യൂനില്‍ ആറു വയസ്സുകാരനെ പന്ത്രണ്ട് വയസ്സുകാരന്‍ കൊലപ്പെടുത്തിയ വാര്‍ത്ത‍ അവിശ്വസനീയതയോടെയല്ലാതെ ആര്‍ക്കും കേള്‍ക്കാന്‍ കഴിയുകയില്ല. ഇത്തരത്തില്‍ അത്യപൂര്‍വമായ കൊലപാതകങ്ങള്‍ മുമ്പ് വിവിധ രാജ്യങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. ലോകത്തെ നടുക്കിയ അഞ്ച്  കുട്ടിക്കൊലയാളികളുടെ ചരിത്രം ചുവടെ.
മാതാപിതാക്കളെയും സഹോദരനെയും കൊന്ന ജെ ആര്‍
കാമുകനോടൊപ്പം ചേര്‍ന്ന് മാതാപിതാക്കളെയും എട്ടു വയസ്സ് മാത്രമുള്ള സഹോദരനെയും കൊലപ്പെടുത്തുമ്പോള്‍ അവള്‍ക്കു പ്രായം പന്ത്രണ്ട്. പക്ഷെ ജന്മം നല്‍കിയവര് ടെയും കൂടപ്പിറപ്പി ന്റെയും ചോര കണ്ടിട്ടും അവളുടെ കൈ വിറ ച്ചില്ല. കാനഡയിലെ കോടതിരേഖകളില്‍ അവള്‍ക്കു പേരില്ല. ജെ ആര്‍ എന്ന ചുരുക്കപ്പേരിലാണ് കോടതിയില്‍ അവള്‍ അറിയപ്പെടുന്നത്.
ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ആല്‍ബര്‍ട്ട യിലെ മെഡിസിന്‍ ഹാറ്റ്‌ നഗരത്തിലായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഈ കൂട്ടക്കുരുതി. പ്രണയബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതിന്റെ പേരിലാണ് അവള്‍ ഈ ക്രൂരത കാട്ടിയത്. കുരുതിക്ക് ഒപ്പമുണ്ടായിരുന്ന കാമുകന് വയസ്സ് അന്ന് ഇരുപത്തൊന്നു മാത്രം.
കുറ്റവാളിയെന്നു കണ്ടെത്തിയ അവള്‍ക്കു കോടതി 2007ല്‍ പത്തു വര്‍ഷത്തെ മനശാസ്ത്ര ചികിത്സ വിധിച്ചു. സമൂഹത്തിനൊപ്പം ജീവിക്കാന്‍ 2011ല്‍ കോടതി അവളെ അനുവദിച്ചു. ഇപ്പോള്‍ അവള്‍ ജോലിക്ക് പോകുന്നുണ്ടെന്നും ക്ലാസ്സുകള്‍ എടുക്കുന്നുണ്ടെന്നും കഴിഞ്ഞ ഒക്ടോബറില്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളില്‍ പറയുന്നു.
വാന്‍കൂവറിനെ നടുക്കിയ കൊലയാളികള്‍
1997ല്‍ വാന്‍കൂവറില്‍ പെണ്‍കുട്ടികള്‍ സംഘം ചേര്‍ന്ന് 14 വയസ്സ് മാത്രമുള്ള ഒരു പെണ്‍കുട്ടിയെ മര്‍ദിച്ചു കൊന്നത് അവിശ്വസന്നെയതയോ ടെയാണ് കാനഡ കേട്ടത്.  കൌമാരക്കരയിരുന്നു എല്ലാ പ്രതികളും. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ജഡം എട്ടു ദിവസത്തിനു ശേഷമാണു ജോര്‍ജ് വാട്ടര്‍ വേയില്‍നിന്നു കണ്ടെത്തിയത്. സംഘത്തിലെ രണ്ടു പേര്‍ക്കെതിരെ കോടതി കൊലപാതകക്കുറ്റവും ആറു പേര്‍ക്കെതിരെ പെണ്‍കുട്ടിയെ ആക്രമിച്ചെന്ന കുറ്റ വുമാണ് ചുമത്തിയത്.

രണ്ടു വയസ്സുകാരനെ കൊന്ന 10 വയസ്സുകാര്‍
ബ്രിട്ടനിലെ ലിവര്‍പൂളില്‍ 1993ലായിരുന്നു സംഭവം. ഒരു ഷോപ്പിംഗ്‌ സെന്ടരില്‍നിന്നു തട്ടിക്കൊണ്ടുപോയ പിഞ്ചു ബാലനെ ഇവര്‍ ആളൊഴിഞ്ഞ റെയില്‍വേലൈനില്‍വെച്ചു കൊലപ്പെടുത്തുകയായിരുന്നു.
ജീവപര്യന്തം തടവുശിക്ഷ ലഭിച്ച രണ്ടുപേരും 2001ല്‍ പുറത്തിറങ്ങി. ഇവരില്‍ ഒരാളെ മോചനവ്യവസ്ഥ ലംഘിച്ചതിനു 2010ല്‍ വീണ്ടും അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടറില്‍ നിന്ന് ബാലരതിയു ടെ ദൃശ്യങ്ങള്‍ കണ്ടെത്തി യ തായിരുന്നു കാരണം. പിന്നീട് ഇയാളെ കൂടുതല്‍ ഉപധികാലോ ടെ വിട്ടയച്ചു. സ്വന്തം പേര് വെളിപ്പെടുത്താതെ ജീവിക്കാന്‍ രണ്ടുപേരെയും കോടതി അനുവദിച്ചിട്ടുണ്ട്.
ഹരത്തിന് വേണ്ടി കൊന്ന മേരി ബെല്‍
1968ല്‍ ഇംഗ്ലണ്ടിലെ ന്യൂ കാസിലില്‍ മൂന്നും നാലും വയസായ രണ്ടു കുട്ടികളെ കൊലപ്പെടുത്തുമ്പോള്‍ മേരി ബെല്ലിനു പ്രായം വെറും പതിനൊന്ന്. കൊല്ലുന്നത് ആസ്വദിക്കാന്‍ വേണ്ടിയാണ് ഈ കൃത്യം ചെയ്തതെന്നായിരുന്നു കോടതിയില്‍ മേരിയുടെ വെളിപ്പെടുത്തല്‍. പന്ത്രണ്ട് വര്‍ഷത്തെ ജീവപര്യന്തം തടവിനു ശേഷം പുറത്തിറങ്ങിയ മേരി ഇപ്പോഴും മറ്റൊരു പേരില്‍ ഇംഗ്ലണ്ടില്‍ താമസിക്കുന്നുണ്ട്.
ഫ്ലോറിഡ യിലെ കൊലപാതകം
1998ല്‍ അമേരിക്കയിലെ ഫ്ലോറിഡ യില്‍ കളിച്ചുകൊണ്ടിരിക്കെ യാണ് എട്ടു വയസ്സുകാരി മാഡില്‍ ക്ളിഫ്ടനെ കാണാതായത്. ഒരാഴ്ചയ്ക്ക് ശേഷം അതേ തെരുവിലെ പതിന്നാലുകാരനായ ബാലന്‍ ജോഷ്വ ഫിലിപ്സിന്റെ വാട്ടര്‍ബെഡിന് അടിയില്‍നിന്ന് അവളുടെ ജഡം കണ്ടെത്തി. മാ ഡി ലിന് വേണ്ടിയുള്ള തെരച്ചിലില്‍ ജോഷ്വയും പങ്കെടുത്തിരുന്നു. ജോഷ്വയെ കോടതി പരോള്‍ ഇല്ലാത്ത ജീവപര്യന്തം തടവിനു വിധിച്ചു.
ജീവിതം യാന്ത്രികവും അവനവനുവേണ്ടി മാത്രമുള്ളതുമായ പാശ്ചാത്യനാടുകളിലാണ് ഇത്തരം കൊലപാതകങ്ങള്‍ ഏറെയും എന്നത് ശ്രദ്ധേയമാണ്. കൂട്ടുകാരന്റെ കുപ്പയത്തിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടാകുന്ന തോക്കിനെ ഭയന്നാണ് അമേരിക്കയില്‍ എല്ലാ കുട്ടികളും ഓരോ സ്കൂള്‍ ദിനവും പിന്നിടുന്നത്.

Leave a Reply