728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകത്തെ ഏറ്റവും വലിയ പെണ്‍കുഞ്ഞ് കര്‍ണാടകയില്‍ ജനിച്ചു

ഹസ്സന്‍(കര്‍ണാടക):ലോകത്ത് ഏറ്റവും വലിപ്പമുള്ള പെണ്‍കുഞ്ഞ് കര്‍ണാടകയില്‍ ജനിച്ചു.ഹസ്സനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നന്ദിനി എന്ന 19കാരിയാണ് വലിയ കുഞ്ഞിനെ പ്രസവിച്ചത്.94 കിലോഗ്രാം ഭാരമുള്ള ഈ യുവതിയില്‍ ജനിച്ച കുഞ്ഞിന് 6.8 കിലോഗ്രാം തൂക്കമാണ് രേഖപ്പെടുത്തിയത്.

നന്ദിനിക്ക് പ്രമേഹമുള്ളതിനാല്‍ കുഞ്ഞിനും പ്രമേഹ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.സാധാരണ ഗതിയില്‍ നവജാത ശിശുക്കളുടെ തൂക്കം മൂന്നര കിലോഗ്രാമില്‍ കൂടാറില്ല.ഇത് പതിവിലും ഇരട്ടിയായിരിക്കുകയാണ്.തന്റെ 25 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ഇത്രയും വലിപ്പമുള്ള നവജാത ശിശുവിനെ കണ്ടിട്ടില്ലെന്ന് പ്രസവശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ വെങ്കിടേഷ് രാജു പറയുന്നു.കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

INDIANEWS24.COM Bengaluru

Leave a Reply