ദുബായ്:ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും ധനികരായ നൂറ് പേരുടെ പട്ടികയില്‍ അഞ്ച് മലയാളികള്‍.ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എം ഡി. എം എ യൂസഫലിയാണ് ഒന്നാമത്.പട്ടകയില്‍ 24-ാം സ്ഥാനത്താണ് അദ്ദേഹം.ഇന്ത്യക്കാരില്‍ ഒന്നാമത് മുകേഷ് അംബാനിയാണ്.
കഴിഞ്ഞ വര്‍ഷം ഫോര്‍ബ്സ് പട്ടികയില്‍ 40-ാം സ്ഥാനത്തായിരുന്ന യൂസഫ് അലിക്ക് ഇക്കുറി ആദ്യ 25നുള്ളില്‍ ഇടംപിടിക്കാനായി.3.7 ബില്യന്‍ ഡോളറാണ് യൂസഫ് അലിയുടെ ആസ്തി(ഏകദേശം 24,494 കോടി രൂപ).പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ മലയാളി ധനികന് രവി പിള്ളയാണ്.47-ാം സ്ഥാനത്തുള്ള അദ്ദേഹത്തിന് രണ്ട് ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്.ക്രിസ് ഗോപാലകൃഷ്ണന്(67-ാം സ്ഥാനം,1.7 ബില്യണ്‍ ഡോളര്‍),ആസാദ് മൂപ്പന്(81-ാം സ്ഥാനം,1.5 ബില്യണ്‍ ഡോളര്‍),പി എന്‍ സി മേനോന്(91-ാം സ്ഥാനം,1.2 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ഫോര്‍ബ്സ് പട്ടികയിലിടം നേടിയ മറ്റ് മലയാളി ധനികര്‍.
ഇന്ത്യന്‍ ധനികരില്‍ ഒന്നാമനായ മുകേഷ് അംബാനിക്ക് 18.9 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്.സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമയായ ദിലീപ് സാങ്വി(18 ബില്യണ്‍ ഡോളര്‍)യാണ് രണ്ടാമത്തെ ഇന്ത്യക്കാരന്.അസിം പ്രേംജി(15.9 ബില്യണ്‍ ഡോളര്‍ മൂന്നാം സ്ഥാനത്തും.പട്ടികയിലുള്ള വിദേശ ഇന്ത്യക്കാരില്‍ ഒന്പതുപേര് യുഎഇയില്‍ നിന്നാണ്.മിക്കി ജഗ്തിയാനി (17), യൂസഫലി (24), രവി പിള്ള (40), സണ്ണി വര്‍ക്കി (47), സുനില്‍ വാസ്വാനി (48), ബി ആര് ഷെട്ടി (66), ആസാദ് മൂപ്പന് (81), പി എന്‍ സി മേനോന് (91), രഘുവീന്ദര്‍ കടാരിയ (100) എന്നിവരാണു പട്ടികയിലെ യുഎഇ വ്യവസായികള്‍.
INDIANEWS24.COM Bussiness Desk