728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകത്തെ ആദ്യ സ്മാര്‍ട്ട് പോലീസ് സേവനകേന്ദ്രം ദുബായില്‍ തുടങ്ങി

ദുബായ്: ലോകത്ത് ആദ്യമായി പോലീസിന്റെ സ്മാര്‍ട്ട് സേവനകേന്ദ്രം ദുബായില്‍ തുടങ്ങി. യു എ ഇ  വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് സിറ്റിവാക്കിലെ സ്മാര്‍ട്ട് സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ട്രാഫിക് സേവനങ്ങളും സാമുഹിക സേവനങ്ങളും ഉള്‍പ്പെടെ അറുപതോളം പോലീസ് സേവനങ്ങളാണ് പുതിയ സ്മാര്‍ട്ട് കേന്ദ്രം വഴി ലഭ്യമാകുക.പോലീസ് അന്‍ഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ ലഫ്‌റനന്റ് ജനറല്‍ ദഹി ഖല്‍ഫാന്‍ തമീം, ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് സേവനകേന്ദ്രം പോലീസ് സഹായം തേടുന്നവരുടെ സമയം ലാഭിക്കാന്‍ സഹായമാകുമെന്നു ഖലീഫ അല്‍ മാരി പറഞ്ഞു.

INDIANEWS24.COM Gulf Desk

Leave a Reply