728-pixel-x-90-2-learn
728-pixel-x-90
<< >>

സ്മാര്‍ട്ട്‌ഫോണിന് 20 വയസ്സ്

ലണ്ടന്‍ : ലോകത്തെ ആദ്യത്തെ സ്മാര്‍ട്ട് ഫോണിന് 20 വയസ്സ് പൂര്‍ത്തിയായി.  1994 ഓഗസ്റ്റ് 16ന് IBM സിമോണ്‍ എന്ന ഫോണാണ് സ്മാര്‍ട്ട്‌ഫോണ്‍ നിരയിലേക്ക് ആദ്യമെത്തിയത്‌. അന്നുമുതല്‍ കലണ്ടര്‍, നോട്ട്സ്, ഇ മെയില്‍, മെസേജുകള്‍ എന്നീ സൌകര്യങ്ങള്‍ ലോകത്തിന്‍റെ കൈക്കുമ്പിളിലേക്കെത്താന്‍ തുടങ്ങി.
മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യയെയും കമ്പ്യൂട്ടിങ് സവിശേഷതകളെയും സമന്വയിപ്പിച്ചാണ്  IBM സിമോണ്‍ നിര്‍മിക്കപെട്ടത്. ഐ ഫോണ്‍ സ്ക്രീനിന്റെ വലിപ്പമുള്ള ഒരു ഗ്രീന്‍ എല്‍സി.ഡി സ്ക്രീന്‍, സ്റ്റൈല്‍സ് എന്നിവയും അതിനുണ്ടായിരുന്നു. അര കിലോ ഭാരമുള്ള ഈ ഫോണ്‍ കീശയിലിടാനാകുമായിരുന്നില്ല. ഫാക്സ് മെഷീനുകളുമായി ബന്ധിപ്പിക്കാനുള്ള സോഫ്റ്റ് വെയര്‍ ആപ്പുകള്‍ ഇതിലുണ്ടായിരുന്നു. അമേരിക്കയില്‍ മാത്രമായിരുന്നു ഇത് ലഭ്യമായിരുന്നത്.  അക്കാലത്ത് ഇതിനെ ആരും സ്മാര്‍ട്ട്ഫോണെന്ന് വിളിച്ചിരുന്നില്ല. കൊണ്ടുനടക്കാവുന്ന  മിനി കമ്പ്യൂട്ടര്‍ എന്ന നിലയിലായിരുന്നു അന്നത്തെ പ്രചാരം.
അര ലക്ഷം ഫോണ്‍ മാത്രമേ വിറ്റിരുന്നുള്ളൂ. ഇത് വാങ്ങിയവരില്‍ ഏറെയും വ്യവസായികളായിരുന്നു. പുറത്തിറങ്ങി രണ്ട് വര്‍ഷം മാത്രമാണ് വിപണിയിലുണ്ടായിരുന്നത്. ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോവുന്നതും ഉയര്‍ന്ന വിലയുമായിരുന്നു ഇതിന് തിരിച്ചടിയായത്. മൊബൈല്‍ ഇന്റര്‍നെറ്റ് സൌകര്യം അക്കാലത്ത് ലഭ്യമല്ലാതിരുന്നതും പ്രശ്നമായി. 899 ഡോളറായിരുന്നു ഫോണിന്റെ വില.
SWARAJ INDIANEWS24

Leave a Reply