jio 800x100
jio 800x100
728-pixel-x-90
<< >>

ലോകത്തെ ആദ്യ ഫ്‌ളെക്‌സിബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ കാനഡയില്‍ പുറത്തിറങ്ങി

ടൊറന്റോ:ഒടിക്കാനും മടക്കാനും വളയ്ക്കാനും സാധിക്കുന്ന ലോകത്തെ ആദ്യത്തെ ഫ്‌ളെക്‌സിബിള്‍ സ്മാര്‍ട് ഫോണ്‍ പുറത്തിറങ്ങി.കാനഡയിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പരീക്ഷണാര്‍ത്ഥം രൂപം നല്‍കിയ ഫോണിന് റിഫഌക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്.

ഉയര്‍ന്ന റെസല്യൂഷന്‍ സ്‌ക്രീനുള്ള ഈ ഫോണിന് മള്‍ട്ടിടച്ച് സൗകര്യമുണ്ട്.ഫോണ്‍ വലതുവശത്തേക്കു തിരിച്ചാല്‍ പേജ് വലതുവശത്തേക്ക് മറിയും തിരിച്ചാണെങ്കില്‍ ഇടതുവശത്തേക്കും മറിയും വിധത്തിലാണ് ഇത് ഒരുക്കിയിട്ടുള്ളത്.ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ ബാറ്ററി കപ്പാസിറ്റിയെ കുറിച്ചും സ്‌റ്റോറേജിനെ പറ്റിയും വിവരങ്ങള്‍ നല്‍കാറായിട്ടില്ല.ഇത് പുതുതായി ഇറങ്ങാന്‍ പോകുന്ന ഫോണിന്റെ പ്രോട്ടോ ടൈപ്പ് മാത്രമാണെന്നും ഗവേഷകര്‍ പറയുന്നു.ഈ മാസം 17നാണ് ഇത് പ്രദര്‍ശിപ്പിച്ചത്.

INDIANEWS24.COM Toronto

Leave a Reply