728-pixel-x-90-2-learn
728-pixel-x-90
<< >>

രക്ഷയ്ക്കായി 112 ലേക്ക് വിളിക്കാം, ലോകത്തെവിടെയാണേലും

ലോകത്ത് എവിടെയാണേലും രക്ഷ നേടാന്‍ ഡയല്‍ ചെയ്യാം 112 എന്ന നമ്പര്‍.അകപ്പെട്ടിരിക്കുന്ന അപകടത്തില്‍ നിന്നും രക്ഷിക്കാനുള്ള സന്നാഹം ഉടന്‍ എത്തും.സെല്‍ഫോണില്‍ നിന്നും ലാന്‍ഡ് ഫോണില്‍ നിന്നും 112 ഈ മൂന്നേ മൂന്ന് നമ്പറുകള്‍ മാത്രം ഡയല്‍ ചെയ്താല്‍ മതിയാകും.

നിലവില്‍ 81 രാജ്യങ്ങളില്‍ ഈ നമ്പര്‍ അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിന് വിളിക്കേണ്ട നമ്പറാക്കി കഴിഞ്ഞു.അമേരിക്കയില്‍ 911 എന്ന നമ്പര്‍ ഉണ്ടെങ്കിലും അതിനൊപ്പം 112 ഉം വിളിക്കാവുന്നതാണ്.ഇന്ത്യയില്‍ അടിയന്തര ഘട്ടത്തില്‍ 112 ലേക്ക് വിളിക്കാവുന്ന സംവിധാനം തയ്യാറാക്കി വരുന്നതേയുള്ളു.നിലവില്‍ പോലീസ്(100),ഫയര്‍ ആന്‍ഡ് റെസ്‌ക്യു(101)ആംബുലന്‍സ്(102,108)എന്നിങ്ങനെ പല നമ്പറുകളിലായി വിളിക്കേണ്ടത് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക്‌ 112 എന്ന ഒറ്റ നമ്പറിനെ ആശ്രയിച്ചാല്‍ മതിയാകും.

ആഗോളതലത്തില്‍ എമര്‍ജന്‍സി നമ്പറായി ഉപയോഗിക്കുന്ന 112 ന് നിരവധി പ്രത്യേകതകളാണുള്ളത്.മൊബൈല്‍ കമ്പനിക്ക് റേഞ്ച് ഇല്ലാത്ത സ്ഥലത്താണെങ്കില്‍ 112 അവിടെ അപ്പോള്‍ ലഭ്യമായ ഏതെങ്കിലും സെല്‍ കമ്പനിയുടെ റേഞ്ച് ഉപയോഗപ്പെടുത്തി കണക്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നു.എവിടെയാണോ നില്‍ക്കുന്നത്‌ ആ രാജ്യത്തെ എമര്‍ജന്‍സി സംവിധാനത്തിന്റെ സഹായത്തോടെ രക്ഷാമാര്‍ഗം ഒരുങ്ങുകയും ചെയ്യും.ഫോണില്‍ ബാലന്‍സ് തീര്‍ന്നുപോയെങ്കിലും 112 ഡയല്‍ ചെയ്യാവുന്നതാണ്.മറ്റൊരു കാര്യം കൂടി ഫോണ്‍ ലോക്ക് ആയിരിക്കുമ്പോഴും അണ്‍ ലോക്ക് ചെയ്യാതെ തന്നെ ഈ നമ്പര്‍ ഡയല്‍ ചെയ്യാവുന്നതാണ്.

INDIANEWS24.COM Technology

Leave a Reply