jio 800x100
jio 800x100
728-pixel-x-90
<< >>

ലോകത്ത്‌ ആദ്യമായി ഫേസ്ബുക്കിലൂടെ വിവാഹമോചനത്തിന് അനുമതി

ന്യൂയോര്‍ക്ക്:ചരിത്രത്തില്‍ ആദ്യമായി പ്രമുഖ സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ വിവാഹമോചനം നേടാന്‍ അനുമതി.അമേരിക്കയിലെ കോടതിയാണ് ബ്രൂക്‌ലിനില്‍ നഴ്‌സായ എല്ലനോറ ബൈദു എന്ന ഇരുപത്താറുകാരിക്ക് ഭര്‍ത്താവ് വിക്ടര്‍ ബ്ലഡ് ഡ്രക്കുവില്‍ നിന്ന് വിവാഹമോചനം നേടാന്‍ അനുമതി നല്‍കിയത്.

2009ലാണ് ഘാന സ്വദേശികളായ ഇരുവരും വിവാഹിതരായത്.മതപരമായ ചടങ്ങുകള്‍ പ്രകാരമായിരുന്നില്ല വിവാഹം.തുടര്‍ന്ന് പരമ്പരാഗത ഘാന ചടങ്ങുകളില്‍ വിവാഹം നടത്താമെന്ന് വികട്ര്‍ ബൈദുവിന് ഉറപ്പു നല്‍കുകയും ചെയ്തു.എന്നാല്‍ ഏറെ നാള്‍ കഴിഞ്ഞിട്ടും വിവാഹത്തിന് തയ്യാറാവാതെ വിക്ടര്‍ ബൈദുവിനെ വെട്ടിച്ച് നടന്നു.ഇരുവരും ഫേസ്ബുക്ക് വഴി ചാറ്റിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു.പലതവണ വിക്ടറിനെ നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രത്യേകിച്ച് ജോലിയോ സ്ഥിരമായ മേല്‍വിലാസമോ ഇല്ലാത്തതിനാല്‍ ഫലം കണ്ടില്ല.

ഒടുവില്‍ വിവാഹ മോചനത്തിനുള്ള അനുമതിക്കായി കോടതിയെ സമീപിച്ചു.ഇക്കാര്യത്തിലും വിവാഹമോചന രേഖകള്‍ സമര്‍പ്പിക്കാന്‍ ഫേസ്ബൂക്കിനെ ആശ്രയിക്കണമെന്ന് ബൈദു കോടതിയുടെ അനുമതി തേടി.തുടര്‍ന്ന് മാന്‍ഹട്ടനിലെ സുപ്രീംകോടതി ബൈദുവിന് അനുകാലമായി തീരുമാനമെടുത്തു.

INDIANEWS24 NEWYORK

Leave a Reply