728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോയും ഒരു കുപ്പി വൈന്‍ വിറ്റു, ഒരു കോടി രൂപയ്ക്ക്

ടൊറന്റോ: ലോകത്തിലെ ഏറ്റവും വിലകൂടിയ വൈനിന്‍റെ അവസാന കുപ്പി കാനഡയിലെ ടോരന്റൊയില്‍ വിറ്റു. ഓസിസ് കമ്പനിയായ ഓസ്ട്രേലിയന്‍ വൈനറി പെന്‍ഫോള്‍ഡ്‌ നിര്‍മിച്ച “2004 Block 42″ എന്ന വൈന്‍ 168000 ഡോളറിനാണ് [ഒരു കോടിയില്‍പരം ഇന്ത്യന്‍ രൂപ] വിറ്റത്.
സാധാരണക്കാരന്‌ സ്വപ്നം കാണാന്‍ പോലും പറ്റാത്ത ഈ വൈനിന്റെ 12 കുപ്പികള്‍ മാത്രമാണ് കമ്പനി നിര്‍മിച്ചിട്ടുള്ളത്. ഇതോടെ ഇതില്‍ പതിനൊന്നും വിറ്റുപോയി. ശേഷിക്കുന്ന ഒരു കുപ്പി വില്പനയ്ക്കുള്ളതല്ല. ഇത് കമ്പനി സൂക്ഷിക്കും. . ടൊറന്റോയിലെ ഹോഗ്ടൌണിലുള്ള എല്‍സിബിഒ ഷോറൂമില്‍ നിന്നാണ് വൈന്‍ വിറ്റഴിക്കപ്പെട്ടത്.
വില്‍പനക്കാര്യം എല്‍സിബിഒ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പണമിടപാട് സംബന്ധിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം. വൈന്‍ വാങ്ങിയ വ്യക്തി ആവശ്യപ്പെട്ടാല്‍ പേരുവിവരം എല്‍സിബിഒ പുറത്തുവിടുകയുമില്ല.
ഓസ്ട്രേലിയന്‍ ഗ്ലാസ്‌ ആര്‍ടിസ്റ്റായ നിക്ക് മൌന്റ്റ്‌ രൂപകല്‍പന ചെയ്ത ബോട്ടിലില്‍ ആണ് വൈന്‍.WINE1

Leave a Reply