728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകത്തിന് മുന്നില്‍ മിന്നിത്തിളങ്ങി ഷാര്‍ജയിലെ വിളക്കുകൂട്

ഷാര്‍ജ:യു എ ഇയിലെ തിരക്കേറിയ നഗരങ്ങളില്‍ ഒന്നായ ഷാര്‍ജ ഒരുവട്ടം കൂടി ഗിന്നസ് ലോക റെക്കോഡില്‍ ഇടംപിടിക്കുന്നു.നഗരത്തിലെ പ്രശസ്തമായ ഫ്രഷ്മാര്‍ക്കറ്റ് സൂഖ് അല്‍ ജുബെയ്‌ലിന്റെ മുന്നില്‍ സ്ഥാപിച്ചിട്ടുള്ള വിളക്കുകൂടാണ് ഇക്കുറി ഗിന്നസ് ബുക്കില്‍ കയറിയത്.ലോകത്തെ ഏറ്റവും വലിയ വിളക്കുകൂട് എന്ന വിശേഷണം ചാര്‍ത്തിക്കൊണ്ടാണ് ഇത്‌ ഷാര്‍ജയുടെ തിളക്കമായി മാറിയിരിക്കുന്നത്.

15.5 മീറ്റര്‍ ഉയരവും 5.6 മീറ്റര്‍ വീതിയുമുള്ള ഈ വിളക്കുകൂട് മാര്‍ക്കറ്റിന്റെ പ്രവേശനകവാടത്തിന് മുന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്.മാര്‍ക്കറ്റിന്റെ പ്രവേശനകവാടത്തിന് മുമ്പിലായി വാട്ടര്‍ ഫ്രണ്ടേജോടുകൂടി നിലകൊള്ളുന്ന ഈ വിളക്കുകൂടിന്റെ വിശേഷങ്ങള്‍ അറിയുവാനും കാണുവാനും ഇവിടേക്ക് ഇനി ധാരാണം പേര്‍ എത്തിയേക്കുമെന്ന് സൂഖ് അല്‍ ജുബെയ്ല്‍ മാര്‍ക്കറ്റിന്റെ ഡയറക്ടര്‍ അലി അല്‍ സുവൈദി പറഞ്ഞു.ഇത്തവണത്തെ റംസാനൊപ്പം നഗരത്തിനു പുതിയൊരു ലാന്‍ഡ്മാര്‍ക്കാകുന്ന വിളക്കുകൂടിനെ തേടി ലോക്കോത്തര പുരസ്‌കാരമെത്തിയതിന്റെ ആവേശത്തിലാണ് മാര്‍ക്കറ്റും അതിനോടനുബന്ധമായ ആളുകളും.ഷാര്‍ജയില്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത മാര്‍ക്കറ്റ് എന്ന മുഖമുദ്ര കൂടി ഈ മാര്‍ക്കറ്റിനുണ്ട്.

നേരത്തെ ഷാര്‍ജയിലെ പ്രശസ്തമായ ക്രിക്കറ്റ് സ്റ്റേഡിയം ഗിന്നസ് റെക്കോഡില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.ഏറ്റവും അധികം ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ നടന്ന സ്റ്റേഡിയം എന്ന റെക്കോഡാണ് നേടിയെടുത്തത്.1984 ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരത്തില്‍ തുടങ്ങി 200ലധികം ഏകദിനങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.

INDIANEWS24.COM Gulf Desk

Leave a Reply