728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകകപ്പ് സ്വപ്‌നതുല്യം, പക്ഷെ നിരാശമാത്രം ബാക്കി: രാഹുല്‍ കെ പി

ന്യൂഡല്‍ഹി: ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാനായത് സ്വപ്‌നതുല്യമായ അനുഭവമെന്ന് അണ്ടര്‍ 17 ലോകകപ്പിലെ ഇന്ത്യയുടെ മലയാളി താരം രാഹുല്‍ കെ പി. സന്തോഷത്തിനിടയിലും ഇന്ത്യന്‍ ടീമിന് ഒരുകളിയില്‍ പോലും ജയിക്കാനായില്ലെന്ന നിരാശ ബാക്കിയാണ്. എങ്കിലും പ്രകടനം മെച്ചപ്പെടുത്തി ഭാവിയിലേക്കുള്ള മുന്നേറ്റം ശക്തമാക്കാനാണ് തീരുമാനമെന്ന് ഘാനയോടുള്ള ഇന്ത്യയുടെ തോല്‍വിക്കു(4-0) ശേഷം താരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ടീമിനായി എല്ലാവരും വളരെ പരിശ്രമിച്ചു. നിര്‍ഭാഗ്യം വേട്ടായടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ കിട്ടിയ ഗോളവസരം ബാറില്‍ തട്ടി തെറിച്ചു. ഇനിയും മത്സരങ്ങളിലൂടെ പ്രകടനം മെച്ചപ്പെടുത്തും.ലോക നിരവാരമുള്ള പരിശീലകരുടെ കീഴിലെ പഠനം ഗുണം ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.

INDIANEWS24.COM NEWDELHI

Leave a Reply