728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകകപ്പ്: ഖത്തര്‍ ആഴച്ചയില്‍ ചിലവഴിക്കുന്നത് 50 കോടി ഡോളര്‍

ദോഹ:ലോകകപ്പ് ഫുട്‌ബോളിന്റെ ഒരുക്കങ്ങള്‍ക്കായി രാജ്യം ആഴ്ച്ചതോറും അമ്പത് കോടി ഡോളറിന്റെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ഖത്തര്‍ ധനമന്ത്രി അലി ഷരീഫ് അല്‍ ഇമാദി.2022 ലോകകപ്പ് വേദിയായാണ് ഫിഫ ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി മൊത്തം 20,000 കോടി ഡോളറാണ് ചെലവിടുന്നത്. ഇതില്‍ എട്ട് സ്‌റ്റേഡിയങ്ങളുടെ നിര്‍മാണം മാത്രമല്ല റോഡുകള്‍, പുതിയ വിമാനത്താവളം, ആശുപത്രികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഉള്‍പ്പെടുന്നു. ലോകകപ്പിനായുള്ള 90 ശതമാനം കരാറുകളും നല്‍കികഴിഞ്ഞു. ലോകകപ്പ് ഫുട്‌ബോളിനായി കാണികള്‍ എത്തുമ്പോള്‍ പെയിന്റടിക്കാന്‍ തുടങ്ങുകയല്ല മറിച്ച് നേരത്തേ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും ഇമാദി പറഞ്ഞു.

INDIANEWS24.COM Gulf Desk

Leave a Reply